അറസ്റ്റിലാകുമോ എന്ന ഭയമുണ്ടെന്ന് മിഷേലിന്റെ അഭിഭാഷക - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, December 16, 2018

അറസ്റ്റിലാകുമോ എന്ന ഭയമുണ്ടെന്ന് മിഷേലിന്റെ അഭിഭാഷക

ന്യൂഡൽഹി: തന്നെ അറസ്റ്റു ചെയ്യുമോ എന്ന ഭയമുണ്ടെന്ന് അഗസ്ത വെസ്റ്റ്ലാൻഡ് വി.വി.ഐ.പി ഹെലികോപ്ടർ ഇടപാടിലെ മുഖ്യഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേലിന്റെ അഭിഭാഷക റോസ്മേരി പട്രിസി. ക്രിസ്റ്റ്യൻ മിഷേലിനെക്കുറിച്ച് തനിക്ക് എല്ലാം അറിയാം എന്നതുകൊണ്ടാണ് അറസ്റ്റിലാകുമോ എന്ന ഭയമുള്ളതെന്നും റോസ്മേരി വ്യക്തമാക്കി. മോശമായതൊന്നും സംഭവിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. സഹായം അഭ്യർത്ഥിക്കാനാണ് കോടതിയിൽ എത്തിയത്. ക്രിസ്മസിന് തന്റെ വീട്ടിലേക്ക് പോകാൻ പറ്റുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും റോസ്മേരി മാധ്യമങ്ങളോട് പറഞ്ഞു. Rosemary Patrizi, lawyer of #ChristianMichel in #AgustaWestland case: I'm afraid they'll arrest me because I know everything about Christian Michel. I hope nothing bad happens to me, I came here to help. I hope I can go back and be at my home on Christmas. pic.twitter.com/EB0oj875l4 — ANI (@ANI) December 15, 2018 അതേസമയം ക്രിസ്റ്റ്യൻ മിഷേലിന്റെ സി.ബി.ഐ കസ്റ്റഡി കോടതി നാല് ദിവസത്തേക്കു കൂടി നീട്ടി. മിഷേലിനെ കൂടുതൽ ചോദ്യംചെയ്യലിന് വിധേയനാക്കേണ്ടതുണ്ട് എന്ന സി.ബി.ഐ വാദം പരിഗണിച്ചാണ് കോടതി നടപടി. ഡിസംബർ നാലിനാണ് ദുബായിൽ അറസ്റ്റിലായ മിഷേലിനെ ഇന്ത്യയ്ക്ക് കൈമാറിയത്. രാഷ്ട്രപതി, പ്രധാനമന്ത്രി, മുൻപ്രധാനമന്ത്രിമാർ തുടങ്ങിയവർക്കു വേണ്ടി 12 വി.വി.ഐ.പി ഹെലികോപ്ടറുകൾ വാങ്ങാനായിരുന്നു മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള യു.പി.എ സർക്കാർ അഗസ്ത വെസ്റ്റ്ലാൻഡുമായി കരാർ ഒപ്പിട്ടത്. 3600 കോടിരൂപയായിരുന്നു കരാർ തുക. കരാറിലെ മുഖ്യഇടനിലക്കാരനായിരുന്നു ബ്രിട്ടീഷുകാരനായ മിഷേൽ. ഇന്ത്യയിലെ രാഷ്ട്രീയക്കാർ, ഉദ്യോഗസ്ഥർ മാധ്യമപ്രവർത്തകർ എന്നിവരെ സ്വാധീനിക്കാനാണ് അഗസ്ത വെസ്റ്റ്ലാൻഡ് മിഷേലിനെ ഉപയോഗിച്ചതെന്നാണ് ആരോപണം. content highlights:Christian Michel lawyer says she fears arrest


from mathrubhumi.latestnews.rssfeed https://ift.tt/2EluMza
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages