ആ സങ്കടം മറ്റാരെക്കാളും നന്നായി എനിക്കറിയാം; ആശ്വാസസമ്മാനമായി വിദ്യാര്‍ഥിനിക്ക് ഹിലരിയുടെ കത്ത് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, December 16, 2018

ആ സങ്കടം മറ്റാരെക്കാളും നന്നായി എനിക്കറിയാം; ആശ്വാസസമ്മാനമായി വിദ്യാര്‍ഥിനിക്ക് ഹിലരിയുടെ കത്ത്

വാഷിംഗ്ടൺ: എട്ട് വയസ്സുകാരിക്ക് അപ്രതീക്ഷിത സമ്മാനമായി ഹിലരി ക്ലിന്റന്റെ കത്ത്. സ്കൂൾ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട മാർത്താ കെന്നഡിയ്ക്കാണ് ആശ്വാസമായി ഹിലരിയുടെ കത്ത് എത്തിയത്. എനിക്ക് നന്നായി അറിയാം, അത്രമേൽ കഷ്ടപ്പെട്ടിട്ടും പരാജയം നേരിടേണ്ടിവരുന്ന അവസ്ഥ. അതും ആൺകുട്ടികൾക്ക് മാത്രമുള്ളത് എന്ന് കരുതപ്പെടുന്ന ഒരു പദവിയാകുമ്പോൾ പ്രത്യേകിച്ചും. ഹിലരി കത്തിൽ എഴുതി. 2016ൽ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെതിരെ സ്ഥാനാർഥിയായിരുന്നു ഹിലരി. പ്രസിഡന്റ് സ്ഥാനാർഥിയാവുന്ന ആദ്യ വനിതയുമായിരുന്നു അവർ. ജനപ്രിയതയിൽ മുന്നിലായിരുന്നെങ്കിലും തിരഞ്ഞെടുപ്പ് നേടാൻ ഹിലരിക്ക് കഴിയാതെപോകുകയായിരുന്നു. സ്്കൂൾ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ വിഷമത്തിലായിരുന്നു മൂന്നാം ഗ്രേഡ് വിദ്യാർഥിനിയായ മാർത്ത. ക്ലാസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വോട്ടെടപ്പിൽ മികച്ച പ്രകടനം കാഴ്ച്ച വച്ച സ്ഥാനാർഥിയായിട്ടും മാർത്ത ഒരു വോട്ടിന് പരാജയപ്പെടുകയായിരുന്നു. ക്ലാസിലെ വൈസ് പ്രസിഡന്റ് സ്ഥാനത്തിരുന്ന് തനിക്ക് എന്തൊക്കെയാണ് ചെയ്യാൻ കഴിയുക എന്ന് അറിയില്ലെന്നും മാർത്ത പരാതി പറഞ്ഞിരുന്നു. ഫെയ്സ്ബുക്കിലൂടെയാണ് മാർത്തയെക്കുറിച്ച് ഹിലരി അറിഞ്ഞത്. content highlights: Hillari Clinton, US President Election, Martha Kennady


from mathrubhumi.latestnews.rssfeed https://ift.tt/2UPrlXa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages