ബാങ്കുകള്‍ കേന്ദ്രീകരിച്ച് പണം തട്ടുന്ന ചമ്പാരന്‍ കൊള്ളസംഘം പിടിയില്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, December 31, 2018

ബാങ്കുകള്‍ കേന്ദ്രീകരിച്ച് പണം തട്ടുന്ന ചമ്പാരന്‍ കൊള്ളസംഘം പിടിയില്‍

തൃശ്ശൂർ: മറുനാടൻ തൊഴിലാളികളുടെ പണം തട്ടിയെടുക്കുന്ന അന്തർസംസ്ഥാന സംഘത്തിലെ അഞ്ചുപേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ബിഹാറിലെ ചമ്പാരൻ സ്വദേശികളായ സാഹിബ് കുമാർ സഹാനി (22), സുകത് സഹാനി (24), ചുന്നു സഹാനി (20), ബുവാലികുമാർ (25), ചന്ദൻ കുമാർ (25) എന്നിവരാണ് പിടിയിലായത്. നാട്ടിലേക്ക് പണം അയയ്ക്കുവാൻ ബാങ്കിലെത്തുന്ന മറുനാടൻ തൊഴിലാളികളെ കബളിപ്പിച്ച് പണം തട്ടുകയാണ് സംഘത്തിന്റെ രീതി.ഒക്ടോബർ ഒന്നിന് കെട്ടിടനിർമാണ തൊഴിലാളിയായ വെസ്റ്റ് ബംഗാളിലെ റഫിക്കുളിനെ വഞ്ചിച്ച് സംഘം 10,000 രൂപ കവർന്നു. തൃശ്ശൂർ നായ്ക്കനാലിലുള്ള കാഷ് ഡെപ്പോസിറ്റ് മെഷീനടുത്ത് നിൽക്കുമ്പോൾ പണം ഡെപ്പോസിറ്റ് ചെയ്യുന്നതിന് സഹായിക്കാനെന്ന മട്ടിൽ അടുത്തുകൂടി പതിനായിരം രൂപ കവരുകയായിരുന്നു. ഈ കേസിന്റെ അന്വേഷണത്തിലാണ് ഇവർ പിടിയിലാകുന്നത്. ഇത്തരത്തിൽ ഇവർ നിരവധി തൊഴിലാളികളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തതായി വ്യക്തമായെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ അഞ്ചുപേരും ബിഹാർ ചമ്പാരൻ ഗ്രാമത്തിലുള്ളവരാണ്. തൃശ്ശൂർ, ആലുവ, അങ്കമാലി, എറണാകുളം എന്നിവിടങ്ങളിൽ നിരവധി ആളുകളെ ഇത്തരത്തിൽ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തതായി ഇവർ സമ്മതിച്ചിട്ടുണ്ട്. ഇവരിൽനിന്ന് ഒൻപത് മൊബൈൽ ഫോണുകളും 58000 രൂപയും തട്ടിപ്പിനുപയോഗിക്കുന്ന കടലാസുകൊണ്ടുണ്ടാക്കിയ വ്യാജ നോട്ടുകെട്ടുകളും കണ്ടെടുത്തു. Content Highlight: Champaran natives Arrested For Bank Fraud


from mathrubhumi.latestnews.rssfeed http://bit.ly/2QbFDxZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages