പുതുവര്‍ഷ ആഘോഷത്തിന് 15 ലക്ഷം രൂപയുടെ കറുപ്പ്; ഒരാള്‍ പിടിയില്‍, ലക്ഷ്യം കോഴിക്കോടും കൊച്ചിയും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, December 31, 2018

പുതുവര്‍ഷ ആഘോഷത്തിന് 15 ലക്ഷം രൂപയുടെ കറുപ്പ്; ഒരാള്‍ പിടിയില്‍, ലക്ഷ്യം കോഴിക്കോടും കൊച്ചിയും

പാലക്കാട്: ക്രിസ്മസ് പുതുവർഷ ആഘോഷങ്ങൾക്കായി ജില്ലയിലെത്തിച്ച ലഹരിവസ്തുക്കളുമായി യുവാവ് പിടിയിൽ. പാലക്കാട് ടൗൺ മഞ്ഞക്കുളി ഭാഗത്ത് നടത്തിയ പരിശോധനയെ തുടർന്നാണ് അറസ്റ്റ്. തമിഴ്നാട് തിരുപ്പൂർ സ്വദേശി ഇബ്രാഹിം മകൻ ഹക്കീം ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 750 ഗ്രാം കറുപ്പ് (ഓപ്പിയം) പിടികൂടി. ഇതിന് വിപണിയിൽ 15 ലക്ഷത്തോളം വില വരുമെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി. പാലക്കാട് എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടറും സംഘവും ഡെപ്യൂട്ടി എക്സൈസ് കമ്മീഷ്ണർ വി.പി.സുലേഷ്കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിനെ തുടർന്നാണ് അറസ്റ്റ്. പിടികൂടിയ ഒപ്പിയം കഴിഞ്ഞ 3 മാസത്തോളമായി നടത്തിയ രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് അറസ്റ്റ്. ഉത്തരേന്ത്യയിൽ നിന്നും കറുപ്പ് കടത്തിക്കൊണ്ട് വന്ന് കോയമ്പത്തൂരിൽ എത്തിച്ച ശേഷം ഇരുചക്ര വാഹത്തിൽ കടത്തിക്കൊണ്ടു പോകുന്നതിനിടയിലാണ് ഇബ്രാഹിം പിടിയിലാകുന്നത്. ഇരുചക്രവാഹനവും അധികൃതർ കസ്റ്റഡിയിലെടുത്തു. 1 ഗ്രാമിന് 3000 രൂപ മുതൽ 4000 രൂപ വരെ വില ഈടാക്കിയാണ് കറുപ്പ് വിൽപ്പന നടത്തുന്നത്. കോഴിക്കോട്, കൊച്ചി നഗരങ്ങളിൽ പുതുവത്സരാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ഡി.ജെ പാർട്ടി ലക്ഷ്യമാക്കിയാണ് കറുപ്പ് കേരളത്തിലെത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ. പോപ്പി എന്ന ഒരു ഇനം സസ്യത്തിന്റെ കായയിൽ നിന്നാണ് കറുപ്പ് നിർമ്മിക്കുന്നത്. 25 ഗ്രാമിൽ കൂടുതൽ ഓപ്പിയം കൈവശം മെയ്ക്കുന്നത് നിലവിലെ എൻഡിപിഎസ് നിയമപ്രകാരം 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.രാകേഷ്. എക്സൈസ് ഇൻസ്പെക്ടർ ടി. രാജീവ്. പ്രിവന്റീവ് ഓഫീസർമാരായ എ. വിപിൻദാസ്. സി. ജയചന്ദ്രൻ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ അൺസൂർ അലി, പി.അജിത്കുമാർ, കെ.പ്രസാദ് സിവിൽ എക്സൈസ് ഓഫീസർമരായ എം.പ്രസാദ്.പി.ടി. പ്രീജു , എ.അഹമ്മദ് കബീർ, പി.ബിനു, ആർ.ശ്രീകുമാർ ,പി ബി.ജോൺസൻ, ജഗ്ജിത്ത്, എ.കെ .അരുൺ കുമാർ വനിതാ സിവിൽ എക്സൈസ് ഓഫിസറായ എം.സമിത എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്. Content Highlight: 15 lakh worth Opium seized in Palakkad, man arrested, intenended to sell new year parties


from mathrubhumi.latestnews.rssfeed http://bit.ly/2VmBwmn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages