ബ്രോയ്‌ലര്‍ ചിക്കനില്‍ ഉപയോഗിച്ചുവരുന്ന ആന്റിബയോട്ടിക് നിരോധിക്കാന്‍ കേന്ദ്ര നിര്‍ദേശം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, December 4, 2018

ബ്രോയ്‌ലര്‍ ചിക്കനില്‍ ഉപയോഗിച്ചുവരുന്ന ആന്റിബയോട്ടിക് നിരോധിക്കാന്‍ കേന്ദ്ര നിര്‍ദേശം

ഇ വാർത്ത | evartha
ബ്രോയ്‌ലര്‍ ചിക്കനില്‍ ഉപയോഗിച്ചുവരുന്ന ആന്റിബയോട്ടിക് നിരോധിക്കാന്‍ കേന്ദ്ര നിര്‍ദേശം

ന്യൂഡല്‍ഹി: ബ്രോയ്‌ലര്‍ ചിക്കന്‍ അതിവേഗത്തില്‍ വളരുന്നതിന് ഉപയോഗിച്ചുവരുന്ന കോളിസ്റ്റിന്‍ ആന്റിബയോട്ടിക് രാജ്യത്ത് നിരോധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മരുന്ന് ഉപയോഗിക്കുന്നത് മനുഷ്യരില്‍ ആന്റിബോയട്ടികിന് പ്രതിരോധം സൃഷ്ടിക്കുന്നതായി കണ്ടെത്തിയതിനെതുടര്‍ന്നാണ് നടപടി.

മനുഷ്യരില്‍ ആന്റിബയോട്ടിക്കിന് പ്രതിരോധം സൃഷ്ടിക്കപ്പെടുന്നതിനാല്‍ പലരോഗങ്ങള്‍ക്കും ചികിത്സ ഫലപ്രദമാകുന്നില്ലെന്ന് പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. അതേസമയം രാജ്യത്തെ ബ്രോയലര്‍ കോഴിയില്‍ അതിശക്തമായ ആന്റിബയോട്ടിക്കിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസം നടത്തിയ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്.

അതേസമയം കോഴിയിറച്ചി ഉത്പന്നങ്ങള്‍ ധാരാളം ഉപയോഗിക്കുന്ന മക്ഡോംണാള്‍ഡ്, പിസ്സ ഹട്ട്, കെഎഫ്സി തുടങ്ങിയ കമ്ബനികളുടെ ചിക്കന്‍ വിഭവങ്ങളിലും ആന്റിബയോട്ടിക്കിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2EfUWUO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages