ലയൺ എയർ വിമാനാപകടം: മൂന്നാമതൊരു പൈലറ്റ് കൂടി വിമാനത്തിലുണ്ടായിരുന്നു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, March 22, 2019

ലയൺ എയർ വിമാനാപകടം: മൂന്നാമതൊരു പൈലറ്റ് കൂടി വിമാനത്തിലുണ്ടായിരുന്നു

ജക്കാർത്ത: ഒക്ടോബറിൽ ഇൻഡൊനീഷ്യയിൽ തകർന്നുവീണ ലയൺ എയറിന്റെ വിമാനം തകരുന്നതിന് ഒരുദിവസംമുമ്പ് മൂന്നാമതൊരു പൈലറ്റ് കൂടി കോക്പിറ്റിലുണ്ടായിരുന്നെന്ന് സ്ഥിരീകരണം. ഒക്ടോബർ 29-നാണ് ഇൻഡൊനീഷ്യയിൽ ലയൺ എയറിന്റെ ബോയിങ് 737 മാക്സ് എട്ട് വിമാനം തകർന്നുവീണ് 189 പേർ മരിച്ചത്. 28-നും വിമാനത്തിന്റെ നിയന്ത്രണസംവിധാനത്തിൽ തകരാറുണ്ടായിരുന്നുവെന്നും ഡ്യൂട്ടിയിലില്ലാതിരുന്ന മറ്റൊരു പൈലറ്റ് കൂടി കോക്പിറ്റിലെത്തിയതാണ് തകരാറ് പരിഹരിച്ചതെന്നും യു.എസ്. മാധ്യമമായ 'ബ്ലൂംബെർഗ്' പുറത്തുവിട്ട റിപ്പോർട്ടിൽ പറഞ്ഞു. ബാലിയിൽനിന്ന് ജക്കാർത്തയിലേക്കായിരുന്നു അന്ന് വിമാനം സർവീസ് നടത്താനിരുന്നത്. എന്നാൽ, ടേക്ക് ഓഫിന് മുമ്പ് തകരാർ ശ്രദ്ധയിൽപ്പെട്ടതോടെ മൂന്ന് പൈലറ്റുമാർ ചേർന്ന് ഇത് പരിഹരിക്കുകയായിരുന്നു. വിമാനം സുരക്ഷിതമായി ജക്കാർത്തയിലെത്തുകയുംചെയ്തു. ഈ വിവരമാണ് ഇൻഡൊനീഷ്യൻ വ്യോമയാന നിയന്ത്രണ ഏജൻസി സ്ഥിരീകരിച്ചത്. കോക്പിറ്റിലെ വോയ്സ് റെക്കോഡ് പരിശോധിച്ചതിലാണ് ഇക്കാര്യം വ്യക്തമായതെന്നും ഏജൻസി പറഞ്ഞു. 28-ന് വിമാനത്തിലുണ്ടായിരുന്ന പൈലറ്റിനെ തിരിച്ചറിഞ്ഞുവെന്നും ഇദ്ദേഹത്തെ ചോദ്യംചെയ്തുവെന്നും ഇൻഡൊനീഷ്യൻ ദേശീയ ഗതാഗത സുരക്ഷാസമിതി ചെയർമാൻ സൊയെർജന്റോ ജാജോനോ പറഞ്ഞു. അതേസമയം, അന്വേഷണം പൂർത്തിയാകുന്നതുവരെ ഇദ്ദേഹത്തിന്റെ പേരോ വിമാനത്തിന്റെ തകരാറ് പരിഹരിക്കാൻ ഇദ്ദേഹംചെയ്ത പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങളോ പുറത്തുവിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. content highlights:third pilot on board Lion Air plane before it crashed


from mathrubhumi.latestnews.rssfeed https://ift.tt/2UNY7Yn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages