പൂര്‍വവിദ്യാര്‍ഥി സംഗമത്തിനിടെ വികൃതി കാട്ടിയ റിട്ട അധ്യാപകന് 'ചൂരലടി' - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, December 24, 2018

പൂര്‍വവിദ്യാര്‍ഥി സംഗമത്തിനിടെ വികൃതി കാട്ടിയ റിട്ട അധ്യാപകന് 'ചൂരലടി'

ആറ്റിങ്ങൽ: ഇതുപോലൊരു പൂർവവിദ്യാർഥിസംഗമം ആദ്യമായിരിക്കും. പ്രായാധിക്യത്തിന്റെ അവശതകൾ മറന്ന് ആറ്റിങ്ങൽ ഗവ. ബി.എച്ച്.എസ്.എസിലെത്തിയ റിട്ട.അധ്യാപകർ ഇത് പറയുമ്പോൾ ഓർമയിലെ അംഗങ്ങളുടെ കണ്ണും മനസ്സും നിറഞ്ഞു. ഒരു പൂർവാധ്യാപക-വിദ്യാർഥിസംഗമത്തിന് ചരിത്രമെഴുതാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലായിരുന്നു അവർ.ആറ്റിങ്ങൽ ഗവ.മോഡൽ ബി.എച്ച്.എസ്.എസിലെ പൂർവവിദ്യാർത്ഥികളുടെ കൂട്ടായ്മയായ ഓർമയാണ് പരിപാടി സംഘടിപ്പിച്ചത്. പഴയകാലവിദ്യാലയാനുഭവങ്ങളപ്പാടെ പുനഃസൃഷ്ടിച്ചുകൊണ്ടായിരുന്നു ഒത്തുചേരൽ. രാവിലെ 9-ന് പൂർവവിദ്യാർഥികളുടെ രജിസ്‌ട്രേഷൻ നടത്തി. ബെല്ല് മുഴങ്ങിയതോടെ ചിതറിനടന്നവരെല്ലാ ക്ലാസ്‌ മുറികളിലേയ്ക്കെത്തി. പിന്നീട് അസംബ്ലിക്കുള്ള ബെൽ മുഴങ്ങിയതോടെ എല്ലാവരും സ്‌കൂൾ മുറ്റത്ത് വരിയായെത്തി. 70 വയസ്സിനുമേലുളള പൂർവവിദ്യാർഥികളും അസംബ്ലിയിൽ ചിട്ടയോടെ നിരന്നത് അപൂർവ കാഴ്ചയായി. പ്രാർഥനയും പ്രതിജ്ഞയും വാർത്താവതരണവും ദേശീയഗാനവുമായി അസംബ്ലി കഴിഞ്ഞതോടെ എല്ലാവരും ക്ലാസ് മുറികളിലേക്ക്‌ മടങ്ങി. അസംബ്ലിയിൽ വികൃതി കാട്ടിയതിന് പൂർവവിദ്യാർഥിയും സ്‌കൂളിലെ റിട്ട.അധ്യാപകനുമായ ഷാജിയെ മുൻഅധ്യാപകൻ പിടികൂടി ചൂരലുകൊണ്ട് തല്ലിയത് രസമുള്ള കാഴ്ചയായി. അപ്രതീക്ഷിതമായിട്ടായിരുന്നു അധ്യാപകൻ വികൃതിക്കുട്ടനെ പിടികൂടിയത്.പിന്നാലേ പുസ്തകങ്ങളും ചോക്കും വടിയുമായി പഴയഅധ്യാപകർ ക്ലാസിലേയ്ക്കെത്തി. അധ്യാപകരില്ലാത്ത ക്ലാസിൽ ലീഡർമാർ പേരെഴുതി. ക്ലാസ് തുടങ്ങിയപ്പോഴേക്കും സമരക്കാരെത്തി. തുടർന്ന് അധ്യാപകരും വിദ്യാർഥികളും ക്ലാസ്‌മുറികൾ വിട്ട് ഓഡിറ്റോറിയത്തിലെത്തി. അവിടെ അനുഭവങ്ങൾ പങ്കിട്ടു. ഉച്ചയോടെ വിദ്യാർഥികൾ വീടുകളിൽ നിന്ന് കൊണ്ടുവന്ന പൊതിച്ചോറുകൾ പങ്കിട്ടുകഴിച്ചു. തുടർന്ന് ഗുരുവന്ദനവും ദക്ഷിണസമർപ്പണവും നടന്നു. സ്‌കൂളിന് വേണ്ടി പൂർവവിദ്യാർഥിയായ റിജു അച്ഛൻ മുകുന്ദന്റെ സ്മരണയ്ക്കായി നിർമിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടത്തി.


from mathrubhumi.latestnews.rssfeed http://bit.ly/2ELH6ty
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages