വൈദികനെ സ്ഥലം മാറ്റി; പള്ളിക്ക് മുമ്പില്‍ വിശ്വാസികളുടെ പ്രതിഷേധം, സംഘര്‍ഷം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, December 16, 2018

വൈദികനെ സ്ഥലം മാറ്റി; പള്ളിക്ക് മുമ്പില്‍ വിശ്വാസികളുടെ പ്രതിഷേധം, സംഘര്‍ഷം

ചേറ്റുകുഴി: വികാരിയെ മാറ്റിയതിനെത്തുടർന്ന് പ്രശ്നമുണ്ടായ ഇടുക്കി ചേറ്റുകുഴി ഓർത്തഡോക്സ് പള്ളിക്ക് മുമ്പിൽ സംഘർഷം. കുർബാന കഴിഞ്ഞിറങ്ങിയ വൈദികനെ വിശ്വാസികൾ തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്. സ്ഥലം മാറ്റിയ വികാരിയെ തിരികെക്കൊണ്ട് വരണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ പള്ളിക്ക് മുമ്പിൽ പ്രതിഷേധിക്കുകയായിരുന്നു. രണ്ടാഴ്ച്ച മുമ്പാണ് ചേറ്റുകുഴി പള്ളി വികാരി ആയിരുന്ന കുര്യാക്കോസ് വലയിലിനെ ഇടുക്കിഭദ്രാസനം സ്ഥലം മാറ്റിയത്. ഇതിനെതിരെ കഴിഞ്ഞ ആഴ്ചയും പള്ളിയിൽ പ്രതിഷേധമുണ്ടായിരുന്നു. പുതുതായി സ്ഥലത്തെത്തിയ വികാരി രാവിലെ കുർബാന നടത്താനായി പള്ളിയിലെത്തിയതോടെ വിശ്വാസികൾ സംഘടിക്കുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ പള്ളി അകത്തുനിന്ന് പൂട്ടി വികാരി കുർബാന നടത്തി. ഇതോടെ കൂടുതൽ വിശ്വാസികൾ പള്ളിക്ക് പുറത്ത് സംഘടിച്ചു. കുർബാന കഴിഞ്ഞ് പുറത്തിറങ്ങിയ വൈദികനെ ഇവർ തടയുകയായിരുന്നു. ഇടുക്കി ഭദ്രാസനത്തിന് കീഴിൽ നടന്ന സാമ്പത്തിക ക്രമക്കേടിൽ പ്രതിഷേധിച്ചതിനാണ് ഇടുക്കി ഭദ്രാസനത്തിന്റെ ഓഡിറ്റർ ആയ ഫാദർ കുര്യാക്കോസ് വലയിലിനെ സ്ഥലം മാറ്റിയതെന്നാണ് വിശ്വാസികൾ പറയുന്നത്. content highlights:chetukuzhi orthodox church, believers protest


from mathrubhumi.latestnews.rssfeed https://ift.tt/2BlOvf4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages