ബോക്‌സിങ് ഡേയിലേക്ക് ഒരേയൊരു മാറ്റത്തോടെ ഓസീസ് ടീം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, December 25, 2018

ബോക്‌സിങ് ഡേയിലേക്ക് ഒരേയൊരു മാറ്റത്തോടെ ഓസീസ് ടീം

മെൽബൺ: ഇന്ത്യയ്ക്കെതിരേ ബുധനാഴ്ച ആരംഭിക്കുന്ന ബോക്സിങ് ഡേ ടെസ്റ്റിനായുള്ള ഓസീസ് ടീമിനെ പ്രഖ്യാപിച്ചു. പെർത്ത് ടെസ്റ്റ് ജയിച്ച ടീമിൽ നിന്ന് ഒരു മാറ്റവുമായാണ് ടീം മൂന്നാം മത്സരത്തിനിറങ്ങുന്നത്. മധ്യനിര ബാറ്റ്സ്മാൻ പീറ്റർ ഹാൻസ്കോമ്പ് ടീമിന് പുറത്തായപ്പോൾ, ഓൾ റൗണ്ടർ മിച്ചൽ മാർഷ് തിരിച്ചെത്തി. ആദ്യ രണ്ടു ടെസ്റ്റുകളിലും ബാറ്റിങ്ങിൽ മികവ് പുലർത്താൻ സാധിക്കാതിരുന്നതാണ് ഹാൻസ്കോമ്പിന് വിനയായത്. പരമ്പരയിൽ കളിച്ച നാല് ഇന്നിങ്സുകളിൽ നിന്ന് 68 റൺസ് മാത്രമാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. ഓൾറൗണ്ടറായ മിച്ചൽ മാർഷിനെ ടീമിൽ ഉൾപ്പെടുത്തിയതു വഴി ഒരു അധിക ബൗളറുടെ സേവനവും ഓസീസിന് ലഭിക്കുമെന്ന് ക്യാപ്റ്റൻ ടിം പെയ്ൻ പറഞ്ഞു. ദീർഘ പരമ്പരയായതിനാൽ ഞങ്ങളുടെ ബൗളർമാർക്ക് അധിക ഭാരമാണ്, മിച്ചൽ മാർഷിന്റെ വരവ് ബൗളർമാരുടെ ഭാരം കുറയ്ക്കാൻ സഹായിക്കുമെന്നും പെയ്ൻ കൂട്ടിച്ചേർത്തു. നിർണായക സമയത്ത് വിക്കറ്റുകൾ വീഴ്ത്താൻ കഴിവുള്ള മാർഷ്, മധ്യനിരയിൽ മികച്ച ബാറ്റിങ് പുറത്തെടുക്കാൻ കഴിവുള്ള താരം കൂടിയാണ്. ഓസ്ട്രേലിയൻ ടീം: ആരോൺ ഫിഞ്ച്, മാർക്കസ് ഹാരിസ്, ഉസ്മാൻ ഖ്വാജ, ഷോൺ മാർഷ്, ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, ടിം പെയിൻ, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, ജോഷ് ഹേസൽവുഡ്. അതേസമയം പരമ്പരയിലെ ആദ്യ മത്സരങ്ങളിൽ നിരാശപ്പെടുത്തിയ ഓപ്പണർമാരായ ലോകേഷ് രാഹുലിനെയും മുരളി വിജയിയെയും ഒഴിവാക്കിയാണ് ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. മായങ്ക് അഗർവാൾ, രവീന്ദ്ര ജഡേജ, രോഹിത് ശർമ എന്നിവർ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. Content Highlights: Australia make one change for Boxing Day Test


from mathrubhumi.latestnews.rssfeed http://bit.ly/2AfyebP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages