ആര്‍എസ്എസിനൊപ്പം നില്‍ക്കാനുള്ള എന്‍എസ്എസ് ശ്രമം എതിര്‍ക്കും- കോടിയേരി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, December 24, 2018

ആര്‍എസ്എസിനൊപ്പം നില്‍ക്കാനുള്ള എന്‍എസ്എസ് ശ്രമം എതിര്‍ക്കും- കോടിയേരി

തിരുവനന്തപുരം: കേസ് നടന്ന 12 വർഷവും ശബരിമലയിൽ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചവരാണ് ആർഎസ്എസുകാരെന്നും അവർ ഒറ്റയടിക്ക് നിലപാട് മാറ്റിയപ്പോൾ അവർക്കൊപ്പം നിൽക്കാനുള്ള എൻഎസ്എസിന്റെ ശ്രമം എതിർക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ധാർഷ്ട്യമാണെന്ന് സുകുമാരൻ നായർ പറഞ്ഞത് പോലെ, അത്തരം വാക്കുകൾ ഉപയോഗിക്കാൻ ഞങ്ങൾക്ക് അറിയാഞ്ഞിട്ടില്ല. അത് അതിന്റേതായ സമയങ്ങളിലേ ഉപയോഗിക്കുവെന്നും കോടിയേരി പറഞ്ഞു. സിപിഎം സംസ്ഥാന സമിതി യോഗത്തിന് ശേഷം വിളിച്ചു ചേർത്ത പത്രസമ്മേളനത്തിലായിരുന്നു കോടിയേരിയുടെ പ്രതികരണം. ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലിൽ 40 ലക്ഷത്തിലധികം വനിതകൾ പങ്കെടുക്കും. അമ്പത് ലക്ഷം പേരെ പങ്കെടുപ്പിക്കാനുള്ള ശ്രമങ്ങൾ നടന്ന് വരുന്നുണ്ട്. എല്ലാ മതവിഭാഗങ്ങളും മതിലിൽ അണി നിരക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിന്റെ മറവിൽ ഹിന്ദുത്വ ഏകീകരണത്തിനുള്ള ആർഎസ്എസിന്റെ ശ്രമം പൊളിക്കുന്നതിന് വേണ്ടിയാണ് സമുദായ സംഘടനകളുടെ യോഗം വിളിച്ചത്. ഇതോടെ ആദ്യം ആർഎസ്എസിന്റെ കൂടെ പോയവർക്ക് പിന്നീട് പുനർവിചിന്തനമുണ്ടായിനവോത്ഥാനമൂല്യങ്ങൾക്കൊപ്പം അണിനിരക്കാൻ തീരുമാനിച്ചു. മുസ്ലിം-ക്രിസ്ത്യൻ മത വിഭാഗങ്ങളുടെ പിന്തുണയും സർക്കാർ തേടിയിട്ടുണ്ട്. അവർ ഇതിന്റെ ഭാഗമാകുകയും ചെയ്യും. മുസ്ലിം ലീഗിനെ പ്രീണിപ്പിക്കാനാണ് കോൺഗ്രസ് ഇത് വർഗീയ മതിലെന്ന് പറഞ്ഞത്. ഓരോരുത്തരേയും പ്രീണിപ്പിച്ച് പ്രീണിപ്പിച്ചാണ് കോൺഗ്രസിന് ഈ ഗതി വന്നതെന്ന് നേതൃത്വം മനസ്സിലാക്കണം. എൻഎസ്എസ് സ്ത്രീപ്രവേശനത്തിന് ആദ്യം മുതലേ എതിരാണ്. അവർ കോടതിയിൽ അതിന് വേണ്ടി വാദിച്ചവരുമാണ്. അവർക്ക് അവരുടെ നിലപാട് സ്വീകരിക്കാം. എന്നാൽ കേസ് നടന്ന 12 വർഷവും ശബരിമലയിൽ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചവരാണ് ആർഎസ്എസുകാർ. അയ്യപ്പജ്യോതിയിൽ പങ്കെടുക്കണമെന്ന് പറയുകയും വനിതാ മതിലിൽ പങ്കെടുക്കരുതെന്ന് പറയുകയും ചെയ്ത അവരുടെ നിലപാട് തുറന്ന് കാണിക്കാനുള്ള ബാധ്യത തങ്ങൾക്കുണ്ടെന്നും കോടിയേരി പറഞ്ഞു. ഒരു സമുദായ സംഘടനകളോടും ശത്രുതാപരമായ നിലപാട് ഞങ്ങൾക്കില്ല. എസ്എൻഡിപി ആർഎസ്എസിന്റെ കൂടെ പോയപ്പോഴും ഞങ്ങൾ വിമർശിച്ചിരുന്നു. ഞങ്ങൾ പറയാനുള്ള കാര്യങ്ങൾ പറയുകതന്നെ ചെയ്യും.ആർഎസ്എസുംകോൺഗ്രസും വനിതാ മതിലിനെ തകർക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ഒരുക്കങ്ങൾക്ക് ഒരു പോറലുമേറ്റിട്ടില്ല. വിവാദങ്ങൾ നന്നായി എന്നാണ് സംസ്ഥാന കമ്മിറ്റി വിലയിരുത്തിയത്. നവോത്ഥാനമൂല്യ സംരക്ഷണ സമിതിയുടെ മുദ്രാവാക്യങ്ങളുള്ള പ്ലക്കാർഡുകളായിരിക്കും വനിതാ മതിൽ അണിനിരക്കുന്നവർ പിടിക്കുക. കേരളത്തെ ഭ്രാന്താലയമാക്കരുത്, നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുക, സ്ത്രീപുരുഷ സമത്വം ഉറപ്പാക്കുക എന്നീ മൂന്ന് മുദ്രാവാക്യങ്ങളുള്ള പ്ലക്കാർഡുകളായിരിക്കും ഇതിനായി ഉപയോഗിക്കുക. ലോക ശ്രദ്ധയിൽ നേടുന്ന ഗിന്നസ്ബുക്കിൽ ഇടംപിടിക്കുന്ന പരിപാടിയായിരിക്കും വനിതാ മതിൽ. ഏതെങ്കിലും മതത്തിന്റേതായിരിക്കില്ല. മതനിരപേക്ഷതയുടെ ഒരു സംഗമമായിരിക്കും. അഖിലേന്ത്യാ തലത്തിലുള്ള സ്ത്രീ നേതാക്കളും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകസഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ നടത്താനും ഇന്ന് നടന്ന യോഗം തീരുമാനിച്ചു. ഇതിനായി ഒരു സംസ്ഥാനതല ശിൽപശാല എകെജി സെന്ററിൽ സംഘടിപ്പിക്കും. അസംബ്ലിതല സെക്രട്ടറിമാർ മുതൽ ഇതിൽ പങ്കാളികളാകും. ബിജെപി അധികാരത്തിൽ നിന്ന് പുറത്താക്കി കേന്ദ്രത്തിൽ ഒരു മതനിരപേക്ഷസർക്കാറിനെ എത്തിക്കാൻ ഇടതുപക്ഷത്തിന് പരമാവധി എംപിമാരെ സൃഷ്ടിക്കാനാണ് സിപിഎമ്മിന്റെ ശ്രമമെന്നും കോടിയേരി പറഞ്ഞു. Content Highlights: cpim-nss, kodiyeri balakrishnan, rss-bjp, women wall


from mathrubhumi.latestnews.rssfeed http://bit.ly/2V4XdaI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages