മലപോലെ പ്രതിഷേധം; മനിതിയും മടങ്ങി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, December 24, 2018

മലപോലെ പ്രതിഷേധം; മനിതിയും മടങ്ങി

പമ്പ: തമിഴ്നാട്ടിലെ മനിതി സംഘടനയുടെ നേതൃത്വത്തിൽ ശബരിമല ദർശനത്തിനെത്തിയ യുവതികൾ ഒന്പതുമണിക്കൂർ നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ മലകയറാതെ മടങ്ങി. 11 അംഗ സംഘമാണ് പമ്പയിലെത്തി മടങ്ങിയത്. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി നാട്ടുകാരും മറുനാട്ടുകാരുമായ ആയിരക്കണക്കിന് അയ്യപ്പൻമാർ മലയിറങ്ങിവന്ന് സൃഷ്ടിച്ച പ്രതിഷേധത്തിരയിൽ സംഘം പിന്തിരിഞ്ഞോടുകയായിരുന്നു. ഇതേസംഘടനയിൽപ്പെട്ട മൂന്ന് യുവതികളെ പത്തനംതിട്ടയിൽനിന്ന് പോലീസ് മടക്കി അയച്ചു. മനിതി സംഘത്തിനൊപ്പമെത്തുമെന്ന് അറിയിച്ച വയനാട് സ്വദേശിനി അമ്മിണി എന്ന ആദിവാസി സംഘടനാ പ്രവർത്തകയും പ്രതിഷേധത്തെത്തുടർന്ന് എരുമേലിയിലെത്തി മടങ്ങി. മനിതി കോ-ഓർഡിനേറ്റർ സെൽവി (38) യുടെ നേതൃത്വത്തിലാണ് പതിനൊന്നംഗസംഘം ഞായറാഴ്ച പുലർച്ചെ 3.38-ന് പമ്പയിലെത്തിയത്. ചെന്നൈ സ്വദേശികളായ മുത്തുലക്ഷ്മി (28), കർപ്പകം (32), ശ്രീദേവി (40), കല (53), മധുര സ്വദേശി ഈശ്വരി (40) എന്നിവരായിരുന്നു സംഘത്തിൽ. ഇവർക്ക് തുണയായി തിലകവദി, അഭിനയ, മധു, വിജയലക്ഷ്മി എന്നീ യുവതികൾ നടപ്പന്തൽവരെ പോകാനുമാണ് തീരുമാനിച്ചത്. സുരക്ഷ ഒരുക്കി തമിഴ്നാട് പോലീസും മനിതി സംഘത്തെ ഇടുക്കി കമ്പംമെട്ട് ചെക്ക് പോസ്റ്റ് വഴി കേരള അതിർത്തിവരെ തമിഴ്നാട് പോലീസാണ് എത്തിച്ചത്. തുടർന്ന് കേരള പോലീസ് സുരക്ഷയൊരുക്കി. പോലീസ് നേരത്തേ പറഞ്ഞ വഴികൾ ഒഴിവാക്കി തന്ത്രപൂർവം പമ്പയിൽ എത്തിച്ചു. തുടർന്ന് കാൽനടയായി ത്രിവേണി പാലം വഴി ഗണപതി ക്ഷേത്രത്തിലും. വനിതാ പോലീസിന്റെ അകമ്പടിയോടെയാണ് ഇവർ പമ്പാസ്നാനം നടത്തിയത്. സഹകരിക്കാൻ തയ്യാറാകാതെ പരികർമികൾ ബലിതർപ്പണത്തിനായി ഒരുങ്ങിയ ഇവരോട് സഹകരിക്കാൻ പരികർമികൾ തയ്യാറായില്ല. ഗണപതിക്ഷേത്രത്തിൽ തിരികെയെത്തിയ ഇവർ ആറ്് കെട്ടുകൾ നിറയ്ക്കുന്നതിന് പണമടച്ച് സാമഗ്രികൾ വാങ്ങി. എന്നാൽ, പൂജാരിമാർ കെട്ടു നിറച്ചുകൊടുത്തില്ല. യുവതികൾ മലകയറുന്നത് ആചാരമല്ലെന്ന് ശാന്തിക്കാർ അറിയിച്ചു. ഇതോടെ യുവതികൾ കൈവശമുണ്ടായിരുന്ന തുണിയിലും മറ്റുമായി അരിയും സാധനങ്ങളും നിറച്ച് കെട്ടുപോലെയാക്കി മലചവിട്ടാൻ പുറപ്പെട്ടു. പ്രതിഷേധം, പിന്തിരിഞ്ഞോട്ടം രാജമണ്ഡപം കടന്ന് സുരക്ഷാപരിശോധന പൂർത്തിയായതോടെ പോലീസിനെ അമ്പരിപ്പിച്ച് ചെളിക്കുഴിയിൽ നാമജപപ്രതിഷേധം തുടങ്ങി. ശരണംവിളിച്ച് ഏതാനും അയ്യപ്പൻമാർ തുടങ്ങിയ പ്രതിരോധം ക്രമേണ കനത്തു. ഇതോടെ യുവതികൾ നിലത്തിരുന്നു. പമ്പ സി.ഐ. എത്തി നാമജപക്കാരോട് പിരിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ടു. പോലീസ് മൂന്നുമണിക്കൂറോളം ഇരുകൂട്ടരെയും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് ഉച്ചയോടെ നാമജപം നടത്തിയ ഭക്തരെ അറസ്റ്റുചെയ്ത് നീക്കി. ഇതോടെ യുവതികൾ മലകയറാൻ പുറപ്പെട്ടു. അവരെയും പോലീസിനെയും അന്പരിപ്പിച്ച് അയ്യപ്പൻമാരുടെ വലിയൊരു സംഘം നീലിമല ഇറങ്ങി ശരണംവിളിയുമായി അതിവേഗം പാഞ്ഞുവന്നു. പകച്ചുപോയ പോലീസും യുവതികളും ഇതോടെ പിന്തിരിഞ്ഞ് ഓടി. യുവതികളെ ഗാർഡ് റൂമിലേക്ക് കയറ്റി. പിന്നെ പോലീസ് വാഹനത്തിൽ കൺട്രോൾ റൂമിലെത്തിച്ചു. നൂറുകണക്കിന് അയ്യപ്പൻമാർ വണ്ടിയെ പിന്തുടർന്നു. തുടർന്ന് പമ്പ സ്പെഷ്യൽ ഓഫീസർ ജി. കാർത്തികേയനുമായി നടത്തിയ ചർച്ചയിലാണ് മനിതി സംഘം തിരികെ പോകാൻ സമ്മതിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെ പോലീസ് വാഹനത്തിൽ ഇവർ നിലയ്ക്കലേക്ക് പോയി. യുവതികൾ സ്വയം പിൻമാറിയതാണെന്ന് പോലീസും പോലീസ് പിന്തിരിപ്പിച്ചെന്ന് യുവതികളും ആരോപിച്ചു. ഇനിയും വരുമെന്ന് സെൽവി പ്രതികരിച്ചു. 10 പേർ അറസ്റ്റിൽ മനിതി അംഗങ്ങളെ തടഞ്ഞ സംഭവത്തിൽ രണ്ട് കേസുകളെടുത്തു. ഗാർഡ് റൂമിന് താഴെയും സ്വാമി അയ്യപ്പൻ റോഡിന് മുമ്പിലും സ്ത്രീകളെ തടഞ്ഞ സംഭവങ്ങളിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ആദ്യത്തെ സംഭവത്തിൽ 10 പേരെ അറസ്റ്റ് ചെയ്തു. മനിതി അംഗങ്ങൾ പരാതി എഴുതി നൽകിയിട്ടുണ്ടെന്ന് സ്പെഷ്യൽ ഓഫീസർ ജി. കാർത്തികേയൻ പറഞ്ഞു. ഇന്ന് പ്രതിഷേധദിനത്തിന് ബി.ജെ.പി. ആഹ്വാനം ശബരിമലയിൽ പോലീസ് ഭക്തരെ വലിച്ചിഴച്ച് അറസ്റ്റുചെയ്തതിനെതിരേ തിങ്കളാഴ്ച പ്രതിഷേധദിനം ആചരിക്കുമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. 30-ന് നിയോജകമണ്ഡലാടിസ്ഥാനത്തിൽ അയ്യപ്പസംരക്ഷണ സഭ സംഘടിപ്പിക്കും. Content Highlights: sabarimala women entry, maniti, sabarimala protest


from mathrubhumi.latestnews.rssfeed http://bit.ly/2LzrzNT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages