കോഴിക്കോട്: സംസ്ഥാനത്ത് പുതിയബ്രൂവറി ആരംഭിക്കുമെന്ന സൂചന നൽകി എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ. ഇത് സംബന്ധിച്ച് പഠനം നടത്തിയ ഉന്നതതല ഉദ്യോഗസ്ഥ സംഘം റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച് ഉചിതമായ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് സി.ഐ.ടി.യു വിന്റെ പരിപാടിക്കെത്തിയ മന്ത്രി മാതൃഭൂമിയോട് പ്രതികരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. സംസ്ഥാനത്ത് നിലവിൽ ഉപഭോഗമുള്ള ഏഴ് ശതമാനം ഇന്ത്യൻ നിർമിത വിദേശമദ്യവും 45% ബിയറും സംസ്ഥാനത്തിന് പുറത്ത് നിന്നാണ് എത്തിക്കുന്നത്. സംസ്ഥാനത്ത് തന്നെ ഉൽപാദനം തുടങ്ങിയാൽ തൊഴിൽ അവസരങ്ങൾ വർധിക്കുന്നസാഹചര്യം കണക്കിലെടുത്തായിരുന്നു അനുമതി നൽകിയത്. പക്ഷെ അത് വിവാദമായ സാഹചര്യത്തിൽ ഉത്തരവ് റദ്ദാക്കുകയായിരുന്നു. തുടർന്നാണ് ഉന്നത തല ഉദ്യോഗസ്ഥ സമിതിയെ നിയോഗിച്ചത്. സമിതിയുടെ റിപ്പോർട്ടാണ് ഇപ്പോൾ സർക്കാരിന് ലഭിച്ചതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പുതിയ മൂന്ന് ബ്രൂവറികളും ഒരു ഡിസ്റ്റിലറിയുമായിരുന്നു അനുവദിച്ചത്. ഇത് ചട്ടങ്ങൾ ലംഘിച്ചാണ് എന്നാരോപിച്ച് പ്രതിപക്ഷ കക്ഷികൾ അടക്കം സർക്കാരിനെതിരെ സമരത്തിനിറങ്ങിയത് ഏറെ വിവാദമായിരുന്നു. തുടർന്നായിരുന്നു ഉത്തരവ് റദ്ദാക്കിയതായി സർക്കാർ അറിയിച്ചത്. ബ്രുവറി അനുമതി റദ്ദാക്കിയതിന് പിന്നിൽ ചില ഉദ്യോഗസ്ഥരാണെന്ന കണ്ടെത്തലിനെ തുടർന്ന് കഴിഞ്ഞ ദിവസം ചില ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. എക്സൈസ് ഇൻസ്പെക്ടർ, സൂപ്രണ്ട്, മാനേജർമാർ അടക്കം 64പേരെയാണ് സ്ഥലം മാറ്റിയത്. ഇതിനിടെയാണ് ബ്രൂവറി വീണ്ടും തുടങ്ങുമെന്ന സൂചന എക്സൈസ് മന്ത്രി നൽകിയത്. Content Highlights:After checking committe report,decision will be taken on Brewery says Excise Minister
from mathrubhumi.latestnews.rssfeed https://ift.tt/2Lkjnkt
via
IFTTT
No comments:
Post a Comment