സ്റ്റീല്‍ പ്ലാന്റിനായി ഏറ്റെടുത്ത ഭൂമി കര്‍ഷകര്‍ക്ക് തിരികെ നല്‍കാന്‍ ബാഘേല്‍ സര്‍ക്കാര്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, December 25, 2018

സ്റ്റീല്‍ പ്ലാന്റിനായി ഏറ്റെടുത്ത ഭൂമി കര്‍ഷകര്‍ക്ക് തിരികെ നല്‍കാന്‍ ബാഘേല്‍ സര്‍ക്കാര്‍

റായ്പുർ: ബസ്തറിലെ ഗോത്രവിഭാഗത്തിൽ പെടുന്ന കർഷകരിൽ നിന്ന് വ്യവസായശാല തുടങ്ങാൻ ഏറ്റെടുത്ത ഭൂമി തിരികെ നൽകാൻ ഛത്തീസ്ഗഢ് സർക്കാർ. ടാറ്റാ സ്റ്റീൽ പ്ലാന്റിനു വേണ്ടി ഏറ്റെടുത്ത ഭൂമിയാണ് പദ്ധതി നടപ്പാവാത്ത സാഹചര്യത്തിൽ കർഷകർക്ക് മടക്കി നൽകാൻ ഭൂപേഷ് ബാഘേൽ സർക്കാർ ഒരുങ്ങുന്നത്. അധികാരത്തിലെത്തിയതിനു പിന്നാലെ സംസ്ഥാനത്തെ കർഷകരുടെ വായ്പ സർക്കാർ എഴുതിത്തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ഏറ്റെടുത്ത ഭൂമി കർഷകർക്ക് തിരികെ നൽകാനുള്ള പദ്ധതിയുമായി സർക്കാർനീങ്ങുന്നത്. ഭൂമി തിരിച്ചു നൽകുന്നതുമായി ബന്ധപ്പെട്ട ആക്ഷൻ പ്ലാൻ അടുത്ത ക്യാബിനറ്റ് യോഗത്തിനു മുമ്പേ തയ്യാറാക്കാൻ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദേശം നൽകിയതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. മന്ത്രിസഭയിലെ മറ്റ് അംഗങ്ങൾ കൂടി സത്യപ്രതിജ്ഞ ചെയ്ത ശേഷം അടുത്ത ചൊവ്വാഴ്ചയാകും ക്യാബിനറ്റ് യോഗം നടക്കുക. സ്ഥലം ഏറ്റെടുത്തിട്ട് അഞ്ചുവർഷം കഴിഞ്ഞും പദ്ധതി ആരംഭിച്ചിട്ടില്ലെങ്കിൽ ഉടമകൾക്ക് ഭൂമി തിരികെ നൽകുമെന്ന് കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പ്രഖ്യാപിച്ചിരുന്നു. 2005ൽ അന്നത്തെ ബി ജെ പി സർക്കാരാണ് ബസ്തർ ജില്ലയിലെ ലോഹന്ദിഗുദാ മേഖലയിൽ സ്റ്റീൽ പ്ലാന്റ് ആരംഭിക്കുന്നതിന് ടാറ്റയുമായി കരാർ ഒപ്പിട്ടത്. 2008ലാണ് ഭൂമി ഏറ്റെടുത്തത്. പത്ത് ഗ്രാമങ്ങളിൽനിന്നായി 1764 ഹെക്ടർ ഭൂമിയാണ് ഏറ്റെടുത്തത്. content highlights:Chhattisgarh govt plans to return land aquired from tribal farmers


from mathrubhumi.latestnews.rssfeed http://bit.ly/2SkDf9Q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages