ബിജെപി രഥയാത്ര: അടിയന്തര വാദത്തിനുള്ള അപേക്ഷ സുപ്രീം കോടതി പരിഗണിച്ചില്ല - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, December 25, 2018

ബിജെപി രഥയാത്ര: അടിയന്തര വാദത്തിനുള്ള അപേക്ഷ സുപ്രീം കോടതി പരിഗണിച്ചില്ല

ന്യൂഡൽഹി പശ്ചിമ ബംഗാളിൽ രഥയാത്ര നടത്താൻ അനുമതി തേടിയുള്ള ബിജെപി ഹർജി ഉടൻ പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ക്രിസ്മസ് അവധിക്കായി അടച്ച കോടതി ജനുവരി രണ്ടിന് മാത്രമേ തുറക്കുകയുള്ളൂ. ബിജെപി യുടെ ഹർജി ഉടൻ പരിഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. രഥയാത്രയ്ക്ക് കൊൽക്കത്ത ഹൈക്കോടതി അനുമതി നിഷേധിച്ച സാഹചര്യത്തിലായിരുന്നു ബിജെപി പശ്ചിമ ബംഗാൾ ഘടകം സുപ്രീം കോടതിയെ സമീപിച്ചത്. വർഗ്ഗീയ സംഘർഷത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട്കൾ പരിഗണിച്ചായിരുന്നു അന്ന്ഹൈക്കോടതി ഡിവിഷൻ ബെഞ്ച് രഥയാത്രക്കുള്ള അനുമതി നിഷേധിച്ചത്. സംസ്ഥാനത്തെ 42 ലോക്സഭാ മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്നവിധത്തിൽ മൂന്ന് രഥയാത്രകളാണ് ബി.ജെ.പി. ബംഗാൾഘടകം പദ്ധതിയിട്ടിരുന്നത്. ഇതിൽ ആദ്യത്തേതാണ്കൂച്ച്ബിഹാർ ജില്ലയിൽനിന്ന് തുടങ്ങാനിരുന്നത്. 24 പർഗാനാസ്-തെക്ക് ജില്ലയിൽനിന്ന് ഡിസംബർ ഒൻപതിനും ബീർഭൂം ജില്ലയിലെ താരാപീഠ് ക്ഷേത്രത്തിൽനിന്ന് 14-നുമാണ് മറ്റ് രഥയാത്രകൾ പുറപ്പെടാൻ ഉദ്ദേശിച്ചിരുന്നത്. കൂച്ച്ബിഹാറിൽ മതസംഘർഷങ്ങളുടെ നീണ്ട ചരിത്രമുണ്ടെന്നും രഥയാത്ര അതാവർത്തിക്കാൻ കാരണമാകുമെന്നും കാണിച്ച് ജില്ലാ പോലീസ് മേധാവി യാത്രയ്ക്ക് അനുമതി നിഷേധിച്ചിരുന്നു. ഇക്കാര്യം അഡ്വക്കേറ്റ് ജനറൽ കിഷോർ ദത്ത ഹൈക്കോടതിയെ ധരിപ്പിച്ചു. വർഗീയവൈരം ആളിക്കത്തിക്കാൻ തയ്യാറെടുത്ത് ചില ഛിദ്രശക്തികൾ അവിടെ സജീവമായിട്ടുണ്ടെന്നും എസ്.പി.യുടെ അനുമതി നിഷേധിച്ചുകൊണ്ടുള്ള കത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. സമാധാനപരമായി യാത്ര നടത്താനാണ് ബി.ജെ.പി. ഉദ്ദേശിക്കുന്നതെന്ന് പാർട്ടിക്കുവേണ്ടി ഹാജരായ അഡ്വ.അനിന്ദ്യ മിത്ര ബോധിപ്പിച്ചു. എന്നാൽ എന്തെങ്കിലും അനിഷ്ടസംഭവങ്ങൾ ഉണ്ടായാൽ ഉത്തരവാദിത്വമേൽക്കുമോ എന്ന ചോദ്യത്തിന് ക്രമസമാധാനപാലനം സർക്കാർ ചുമതലയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തുടർന്നാണ് അന്ന് ഹൈക്കോടതി അനുമതി നിഷേധിച്ചത്. content highlights:SC declines urgent hearing on BJPs plea on RathYathra


from mathrubhumi.latestnews.rssfeed http://bit.ly/2EH8FU4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages