രാജസ്ഥാനില്‍ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ച വോട്ടിങ് യന്ത്രം റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, December 8, 2018

രാജസ്ഥാനില്‍ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ച വോട്ടിങ് യന്ത്രം റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍

ഇ വാർത്ത | evartha
രാജസ്ഥാനില്‍ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ച വോട്ടിങ് യന്ത്രം റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍

രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഗുരുതര സുരക്ഷാ വീഴ്ച. സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ച ബാലറ്റ് യൂണിറ്റ് റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ ബാരന്‍ ജില്ലയിലെ ഷഹബാദ് ഏരിയയിലാണ് ബാലറ്റ് യൂണിറ്റ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

കിഷന്‍ഗഞ്ച് നിയോജകമണ്ഡലത്തിലെ ഷഹാബാദ് പ്രദേശത്തെ ഹൈവേ നമ്പര്‍ 27ല്‍ നിന്നാണ് വോട്ടിങ് യൂണിറ്റ് കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. റോഡില്‍ വോട്ടിങ് യന്ത്രം കിടക്കുന്നത് കണ്ട ഗ്രാമവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്.

തുടര്‍ന്ന് പോലീസ് എത്തി യന്ത്രം മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. അബ്ദുല്‍ റഫീക്ക്, നവല്‍ സിങ് എന്നീ ഉദ്യോഗസ്ഥരെയാണ് അനാസ്ഥ ആരോപിച്ച് സസ്‌പെന്‍ഡ് ചെയ്തത്. വെള്ളിയാഴ്ചയായിരുന്നു രാജസ്ഥാനില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായത്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2Pnj0X3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages