തകര്‍പ്പന്‍ സെഞ്ചുറിയുമായി അസ്ഹറുദ്ദീന്‍; കേരളത്തിന്റെ ലീഡ് 100 കടന്നു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, January 1, 2019

തകര്‍പ്പന്‍ സെഞ്ചുറിയുമായി അസ്ഹറുദ്ദീന്‍; കേരളത്തിന്റെ ലീഡ് 100 കടന്നു

മൊഹാലി: പഞ്ചാബിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ അപ്രതീക്ഷിതമായി തകർന്നടിഞ്ഞ കേരളം രണ്ടാം ഇന്നിങ്സിൽ പൊരുതുന്നു. സെഞ്ചുറി നേടിയ മുഹമ്മദ് അസ്ഹറുദ്ദീന്റെ മികവിൽ മൂന്നാം ദിനം ഒടുവിൽ വിവരം ലഭിക്കുമ്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 201 റൺസെന്ന നിലയിലാണ് കേരളം. രണ്ടാം ഇന്നിങ്സിൽ കേരളത്തിനിപ്പോൾ 105 റൺസ് ലീഡായി.35 റൺസുമായി വിഷ്ണു വിനോദും അക്കൗണ്ട് തുറക്കാതെ സിജോമോൻ ജോസഫുമാണ് ക്രീസിൽ. 168 പന്തിൽ നിന്ന് 12 ബൗണ്ടറികളും രണ്ടു സിക്സുമടക്കം 112 റൺസെടുത്ത അസ്ഹറുദ്ദീനെ ബാൽതേജ് സിങ് പുറത്താക്കുകയായിരുന്നു. മൂന്നാം ദിനം മൂന്നു വിക്കറ്റ് നഷ്ടത്തിൽ 127 റൺസെന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച കേരളത്തിന് സ്കോർ 135-ൽ എത്തിയപ്പോൾ തന്നെ നായകൻ സച്ചിൻ ബേബിയെ നഷ്ടമായി. മൻപ്രീത് സിങ്ങിന്റെ പന്തിൽ സച്ചിന്റെ കുറ്റി തെറിക്കുകയായിരുന്നു. പിന്നാലെ വിഷ്ണു വിനോദിനൊപ്പം ചേർന്ന് അസ്ഹർ 55 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ സ്കോർ 190-ൽ എത്തിയപ്പോൾ അസ്ഹറിനെയും ബാൽതേജ് സിങ് മടക്കി. പിന്നാലെയെത്തിയ കേരളത്തിന്റെ വിശ്വ്തനായ ബാറ്റ്സ്മാൻ ജലജ് സക്സേനയ്ക്ക് മൂന്നു റൺസെടുക്കാനെ സാധിച്ചുള്ളൂ. ദ്യ ഇന്നിങ്സിൽ 121 റൺസിന് ഓൾഔട്ടായ കേരളം, പഞ്ചാബിനെ 217 റൺസിന് പുറത്താക്കിയിരുന്നു. മൻദീപ് സിങ് (89) ആയിരുന്നു ടോപ് സ്കോറർ. സന്ദീപ് വാര്യർ 5 വിക്കറ്റ് വീഴ്ത്തി. Content Highlights: ranji trophy azhar cuts punjabs hope drives kerala ahead


from mathrubhumi.latestnews.rssfeed http://bit.ly/2SC0pbS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages