പെണ്‍കരുത്തില്‍ ഇന്ന് മതിലുയരും: പങ്കെടുക്കുന്നത് 50 ലക്ഷത്തോളം വനിതകള്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, January 1, 2019

പെണ്‍കരുത്തില്‍ ഇന്ന് മതിലുയരും: പങ്കെടുക്കുന്നത് 50 ലക്ഷത്തോളം വനിതകള്‍

തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിന് ചൊവ്വാഴ്ച സംസ്ഥാനത്ത് വനിതാമതിലുയരും. തെക്കും വടക്കും അതിർത്തികളെ ദേശീയപാതയിൽ കാൽമണിക്കൂർ ഒരുമതിലിൽ ഒന്നിപ്പിക്കാൻ കൈകോർക്കുക അമ്പതുലക്ഷത്തോളം വനിതകൾ. കാസർകോട്ടുനിന്ന് തിരുവനന്തപുരം വെള്ളയമ്പലം അയ്യങ്കാളി പ്രതിമയ്ക്കടുത്തുവരെ 620 കിലോമീറ്റർ നീളത്തിലാണ് വൈകീട്ട് നാലിന് മതിലുയരുക. ഒരുക്കത്തിനിടെ ഒട്ടേറെ വിവാദങ്ങളുയർത്തിയാണ് നവോത്ഥാനമൂല്യസംരക്ഷണ സമിതിയുടെയും സർക്കാരിന്റെയും നേതൃത്വത്തിൽ മതിൽ ഉയർത്തുന്നത്. ദേശീയപാതയുടെ പടിഞ്ഞാറുഭാഗത്തായിരിക്കും സ്ത്രീകൾ നിരക്കുക. സാമൂഹികസംഘടനകളും രാഷ്ട്രീയപ്പാർട്ടികളും നിശ്ചിതസ്ഥലത്ത് മൂന്നിനുതന്നെ വനിതകളെ എത്തിക്കും. മൂന്നര കഴിഞ്ഞ് റിഹേഴ്സലിനായി നിരന്നു തുടങ്ങും. നാലുമുതൽ നാലേകാൽ വരെയാണ് മതിൽ ഉയർത്തുക. തുടർന്ന്, നവോത്ഥാനമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന പ്രതിജ്ഞയെടുക്കും. ഓരോ കിലോമീറ്ററിലും 620 സ്ത്രീകളുടെ കോർഗ്രൂപ്പ് നിയന്ത്രണത്തിനുണ്ടാകും. കേരളത്തിനകത്തും പുറത്തുമുള്ള കലാസാംസ്കാരിക പ്രമുഖർ ഉൾപ്പെടെയുള്ളവർ മതിലിനെത്തും. വെള്ളയമ്പലത്ത് പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാകാരാട്ട്, ആനി രാജ എന്നിവർ പങ്കെടുക്കുമ്പോൾ കാസർകോട്ട് മതിലിന്റെ തുടക്കത്തിൽ മന്ത്രി കെ.കെ. ശൈലജയുണ്ടാകും. മതിൽ പൂർത്തിയായാൽ പ്രധാന കേന്ദ്രങ്ങളിലെ പൊതുയോഗത്തിൽ പ്രമുഖർ പങ്കെടുക്കും. മുഖ്യമന്ത്രിക്ക് പുറമേ മന്ത്രിമാരായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ എന്നിവരും വെള്ളയമ്പലത്ത് യോഗത്തിൽ പ്രസംഗിക്കും. മതിൽ ചിത്രീകരിക്കാൻ വിദേശമാധ്യമപ്രവർത്തകർ തലസ്ഥാനത്തുണ്ട്. ഗിന്നസ് റെക്കോഡിനായി യൂണിവേഴ്സൽ റെക്കോഡ്സ് ഫോറം വിവരങ്ങൾ ശേഖരിക്കും. നാൽക്കവലകളിൽ നിശ്ചിത സമയത്തിന് പത്തുമിനിറ്റുമുമ്പുമാത്രമേ മതിലൊരുക്കാവൂ. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പോലീസ് ക്രമീകരണങ്ങൾ ഒരുക്കും. content highlights: women wall, cpim, sabarimala,Lakhs of women expected to form 620 km Womens Wall today


from mathrubhumi.latestnews.rssfeed http://bit.ly/2EXZGhq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages