സെന്‍സെക്‌സില്‍ 146 പോയന്റ് നഷ്ടത്തോടെ തുടക്കം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, January 2, 2019

സെന്‍സെക്‌സില്‍ 146 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: പുതുവത്സര ദിനത്തിലെ നേട്ടം ഓഹരി സൂചികകൾക്ക് നിലനിർത്താനായില്ല. സെൻസെക്സ് 150 പോയന്റ് താഴ്ന്നു. നിഫ്റ്റിയാകട്ടെ 10,850 നിലവാരത്തിന് താഴെ പോയി. ബാങ്ക് നിഫ്റ്റിയും മിഡ്ക്യാപ് സൂചികയും നഷ്ടത്തിലാണ്. വാഹനം, ലോഹം, ഫാർമ ഓഹരികളും ചുവപ്പിലാണ്. സെൻസെക്സ് 146 പോയന്റ് താഴ്ന്ന് 36108ലും നിഫ്റ്റി 65 പോയന്റ് നഷ്ടത്തിൽ 10,844ലിലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 241 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 210 ഓഹരികൾ നഷ്ടത്തിലുമാണ്. എൻടിപിസി, വിപ്രോ, എച്ച്ഡിഎഫ്സി, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ടാറ്റ മോട്ടോഴ്സ്, വേദാന്ത, ഐഷർ മോട്ടോഴ്സ് തുടങ്ങിയവ നഷ്ടത്തിലുമാണ്. content highlight: Sensex opens nearly 150 points lower


from mathrubhumi.latestnews.rssfeed http://bit.ly/2LKLZ6S
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages