സിഡ്‌നി ടെസ്റ്റ്: ഇഷാന്തിന് പകരം ഉമേഷ് യാദവ്, അശ്വിനും കെ.എല്‍ രാഹുലും കുല്‍ദീപും ടീമില്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, January 2, 2019

സിഡ്‌നി ടെസ്റ്റ്: ഇഷാന്തിന് പകരം ഉമേഷ് യാദവ്, അശ്വിനും കെ.എല്‍ രാഹുലും കുല്‍ദീപും ടീമില്‍

മുംബൈ:ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിനുള്ള ഇന്ത്യയുടെ 13 അംഗ ടീമിനെ പ്രഖ്യാപിച്ചു. ഇഷാന്ത് ശർമ്മക്ക് പകരം ഉമേഷ് യാദവ് ടീമിൽ ഇടം നേടി. കുൽദീപ് യാദവാണ് ടീമിലെത്തിയ മറ്റൊരു താരം. ആർ.അശ്വിനും തിരിച്ചെത്തി. അഡ്ലെയ്ഡിൽ നടന്ന ആദ്യ ടെസ്റ്റിൽ കളിച്ച അശ്വിൻ പിന്നീട് പേശീവലിവിനെ തുടർന്ന് പെർത്തിലും മെൽബണിലും കളിച്ചിരുന്നില്ല.രോഹിത് ശർമ്മയില്ലാത്തതിനാൽ കെ.എൽ രാഹുലും ടീമിൽ ഇടം നേടി. അശ്വിൻ കായികക്ഷമത വീണ്ടെടുത്തിട്ടില്ലെന്ന് ടീം വക്താവ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിലാണ് 13 അംഗ സാധ്യതാ ടീമിൽ ഉൾപ്പെടുത്തിയത്. അശ്വിന്റെ കാര്യത്തിൽ അന്തിമ തീരുമാനം മൽസരം ആരംഭിക്കുന്നതിനു തൊട്ടുമുൻപു മാത്രമേ കൈക്കൊള്ളൂ. കഴിഞ്ഞാഴ്ച്ച അച്ഛനായ രോഹിത് മകളെ കാണാനായി മുംബൈയിലേക്ക് മടങ്ങി. കുടുംബത്തോടൊപ്പം സമയം ചിലവഴിച്ച ശേഷം ഏകദിനത്തിന് മാത്രമേ രോഹിത് തിരിച്ചെത്തുകയുള്ളൂ. ഇതോടെ കഴിഞ്ഞ ടെസ്റ്റിലെ ടീമിൽ മാറ്റം വരുത്താൻ കോലി നിർബന്ധിതനാകുകയായിരുന്നു. ഈ പരമ്പരയിൽ മികച്ച പ്രകടനമാണ് ഇഷാന്ത് പുറത്തെടുത്തത്. മൂന്ന് ടെസ്റ്റിൽ നിന്ന് 11 വിക്കറ്റ് വീഴ്ത്തി. എന്നാൽ ഉമേഷ് യാദവിന് വേണ്ടി നാലാം ടെസ്റ്റിൽ നിന്ന് വഴി മാറികൊടുക്കേണ്ടി വരികയായിരുന്നു. ഇത് ആരാധകർക്കിടയിൽ വലിയ വിമർശനത്തിന് കാരണമായിട്ടുണ്ട്. ബുംറ-ഷമി-ഇഷാന്ത് പേസ് ത്രയം ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്ത് മുന്നേറവേ സെലക്ഷൻ കമ്മിറ്റി ഇത്തരത്തിൽ ഒരു തീരുമാനമെടുത്തത് എന്തനാണെന്നാണ് ആരാധകർ ചോദിക്കുന്നത്. ഇന്ത്യൻ സമയം വ്യാഴാഴ്ച്ച പുലർച്ചെ അഞ്ചു മണി മുതലാണ് ടെസ്റ്റ് തുടങ്ങുക. India name 13-man squad for SCG Test: Virat Kohli (C), A Rahane (VC), KL Rahul, Mayank Agarwal, C Pujara, H Vihari, R Pant, R Jadeja, K Yadav, R Ashwin, M Shami, Jasprit Bumrah, Umesh Yadav A decision on R Ashwins availability will be taken on the morning of the Test #AUSvIND pic.twitter.com/4Lji2FExU8 — BCCI (@BCCI) January 2, 2019 Content Highlights: Umesh Yadav replaces Ishant Sharma, KL Rahul returns as India announce 13 man squad


from mathrubhumi.latestnews.rssfeed http://bit.ly/2AooPyQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages