17-കാരിയെ പീഡിപ്പിച്ചതായി പരാതി; കോണ്‍ഗ്രസ് നേതാവിനെതിരെ പോക്‌സോ കേസ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, January 30, 2019

17-കാരിയെ പീഡിപ്പിച്ചതായി പരാതി; കോണ്‍ഗ്രസ് നേതാവിനെതിരെ പോക്‌സോ കേസ്

സുൽത്താൻബത്തേരി: പതിനേഴുകാരിയായ ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ബത്തേരി പഞ്ചായത്ത് മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ ഒ.എം.ജോർജിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. ഒന്നരവർഷത്തോളം ഇയാൾ പെൺകുട്ടിയെപീഡിപ്പിച്ചെന്നാണ് പരാതി. കേസെടുത്തതിനെ തുടർന്ന് ജോർജ് ഒളിവിൽ പോയിരിക്കുകയാണ്. കുട്ടിയുടെ മാതാപിതാക്കൾ ജോർജിന്റെ വീട്ടിൽ ജോലിക്ക് പോകാറുണ്ടായിരുന്നു. അവധി ദിവസങ്ങളിൽ പെൺകുട്ടിയും ജോർജിന്റെ വീട്ടിൽ ജോലിക്കെത്തും. മാതാപിതാക്കൾ ഒപ്പമില്ലാതിരുന്ന സമയങ്ങളിൽ ജോർജ് പെൺകുട്ടിയെ പലതവണകളായി പീഡിപ്പിച്ചെന്ന് പരാതിയിൽ പറയുന്നു. ഒരാഴ്ച മുമ്പ് പെൺകുട്ടി ആത്മഹത്യചെയ്യാൻ ശ്രമിച്ചിരുന്നു. ഇതിനെ തുടർന്ന് മാതാപിതാക്കൾ ചോദിച്ചപ്പോഴാണ് പീഡിപ്പിക്കപ്പെട്ട കാര്യം കുട്ടി പുറത്ത് പറഞ്ഞത്. മാതാപിതാക്കൾ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിച്ചു. ചൈൽഡ് ലൈൻ പ്രവർത്തകരാണ് സുൽത്താൻ ബത്തേരി പോലീസിനെവിവരം അറിയിച്ചത്.ഇതിനിടെ കേസ് ഒതുക്കി തീർക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചതായും ആരോപണമുയർന്നു. Content Highlights:pocso case against congress leader om george- former sulthan bathery panchayath president


from mathrubhumi.latestnews.rssfeed http://bit.ly/2RmXQJr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages