വൈഫൈ സിഗ്നലില്‍ നിന്നും വൈദ്യുതി; ഉപകരണങ്ങള്‍ എവിടെ നിന്നും ചാര്‍ജ് ചെയ്യാനാകുന്ന കാലം വരുന്നു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, January 30, 2019

വൈഫൈ സിഗ്നലില്‍ നിന്നും വൈദ്യുതി; ഉപകരണങ്ങള്‍ എവിടെ നിന്നും ചാര്‍ജ് ചെയ്യാനാകുന്ന കാലം വരുന്നു

ബോസ്റ്റൺ: വൈഫൈ സിഗ്നലുകളെ വൈദ്യുതിയായി പരിവർത്തനം ചെയ്യാനാവുന്ന ഉപകരണം വികസിപ്പിച്ച് മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ശാസ്ത്രജ്ഞർ. ദിവസേന ഉപയോഗിക്കുന്ന വൈദ്യുത ഉപകരണങ്ങൾ വയറില്ലാതെ ചാർജ് ചെയ്യാനാകുന്ന സാങ്കേതിക വിദ്യകൾക്ക് വഴിതെളിയിക്കുന്നതാണ് ഈ കണ്ടുപിടുത്തം. എസി ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങളെ ഡിസി വൈദ്യുതിയാക്കിമാറ്റാൻ സാധിക്കുന്ന ഉപകരണങ്ങൾറെക്റ്റെന്നാസ് (rectennas) എന്നാണ് അറിയപ്പെടുന്നത്. ഒരു ഫ്ളെക്സിബിൾ റേഡിയോ ഫ്രീക്വൻസി ആന്റിന ഉപയോഗിച്ചാണ് വൈഫൈ വഹിക്കുന്ന എസി ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങളെ ആകിരണം ചെയ്യുന്നത്. ഈ ആന്റിന റ്റൂ ഡയമെൻഷണൽ സെമി കണ്ടക്ടർ ഉപയോഗിച്ച് നിർമിച്ച ഒരു ഉപകരണവുമായി ബന്ധിപ്പിച്ചിട്ടുണ്ടാവും. ആഗിരണം ചെയ്യുന്ന എസി തരംഗങ്ങൾ സെമി കണ്ടക്ടറിലെത്തുകയും അത് ഡിസി വോൾടേജ് ആക്കി മാറ്റുകയും ചെയ്യുന്നു. ഈ വൈദ്യുതി ബാറ്ററികൾ റീച്ചാർജ് ചെയ്യുന്നതുൾപ്പടെയുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാവും. ഭാവിയിൽ ഈ സംവിധാനം ഉപയോഗിച്ച് ബാറ്ററികൾ ഇല്ലാതെ പോലും വൈഫൈ സിഗ്നലുകളിൽ നിന്നും നേരിട്ട് വൈദ്യുതി ഉപയോഗിക്കാനാവും. എത് രൂപത്തിലേക്കും മാറ്റാൻ സാധിക്കും വിധം വഴക്കമുള്ളതാണ് ഈ ഉപകരണം എന്ന പ്രത്യേകതയും ഉണ്ട്. Content highlights:device made by MIT scientists converts Wi-Fi signals into electricity


from mathrubhumi.latestnews.rssfeed http://bit.ly/2FWcgPt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages