തട്ടിപ്പിന് പുതിയ രീതി: മുംബൈ സ്വദേശിക്ക് നഷ്ടമായത് 1.86 കോടി രൂപ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, January 2, 2019

തട്ടിപ്പിന് പുതിയ രീതി: മുംബൈ സ്വദേശിക്ക് നഷ്ടമായത് 1.86 കോടി രൂപ

മുംബൈ: സിംകാർഡ് മാറ്റിയുള്ള തട്ടിപ്പിലൂടെ മുംബൈ മാഹിം സ്വദേശിയായ വ്യാപാരിയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന്തട്ടിയത് 1.86 കോടി രൂപ. സിം കാർഡ് ഉപയോഗിച്ചുള്ള ഏറ്റവും പുതിയ തട്ടിപ്പ് രീതിയാണിതെന്ന് മുംബൈ മിറർ റിപ്പോർട്ട് ചെയ്യുന്നു. തട്ടിപ്പിനിരയായ വി. ഷായ്ക്ക് പുലർച്ചെ രണ്ടുമണിക്ക് ആറ് മിസ് കോൾ വന്നു. യു.കെയുടെ ഡയലിങ് കോഡ് (+44) ഉള്ളതായിരുന്നു അതിലൊന്ന്. മിസ് കോൾ ലഭിച്ച നമ്പറുകളിലേയ്ക്ക് ഷാ രാവിലെ തിരിച്ചുവിളിച്ചെങ്കിലും നമ്പർ നിലവിലില്ലെന്ന വിവരമാണ് ലഭിച്ചത്. മൊബൈൽ സേവന ദാതാവുമായി ബന്ധപ്പെട്ടപ്പോൾ അറിയാൻ കഴിഞ്ഞത്. സിം കാർഡ് ഡീആക്ടിവേറ്റ് ചെയ്തതായാണ്. തട്ടിപ്പ് നടത്തിയ ആളുടെ നിർദേശപ്രകാരമാണ് ഇപ്രകരാം ചെയ്തതെന്നും അവർ പറഞ്ഞതായി ഷാ വ്യക്തമാക്കി. ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് തന്റെ കമ്പനിയുടെ അക്കൗണ്ടിൽനിന്ന് 1.86 കോടി രൂപ നഷ്ടപ്പെട്ടതായി അറിയുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായാണ് ഇത്രയും തുക പിൻവലിച്ചത്. 14 അക്കൗണ്ടുകളിൽനിന്നായി 28 തവണയാണ് പണം പിൻവലിച്ചത്. ബാങ്കിന്റെ ശ്രമഫലമായി 20 ലക്ഷം രൂപ തിരിച്ചെടുക്കാനായി. ബാക്കിയുള്ള തുക നഷ്ടപ്പെട്ടു. ഡിസംബർ 27ന് 11.15നാണ് സിം മാറ്റിനൽകാനുള്ള അപേക്ഷ മൊബൈൽ സേവന ദാതാവിന് ലഭിച്ചത്. മിസ് കോൾ ലഭിച്ചതാകട്ടെ ഡിസംബർ 28 പുലർച്ചെ രണ്ടുമണിക്കും. ഫോണുമായി ലിങ്ക് ചെയ്തിരുന്ന ബാങ്ക് അക്കൗണ്ടുകളിൽനിന്നാണ് പണം നഷ്ടമായത്. content highlight:Mumbai businessman cheated of Rs 1.86cr in SIM swap


from mathrubhumi.latestnews.rssfeed http://bit.ly/2At7RiD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages