1991വരെ ശബരിമലയിൽ സ്ത്രീകൾ പോയിരുന്നു, ഹൈക്കോടതി ജഡ്ജിയുടെ ഉത്തരവ് ബോധപൂര്‍വം- മുഖ്യമന്ത്രി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, January 20, 2019

1991വരെ ശബരിമലയിൽ സ്ത്രീകൾ പോയിരുന്നു, ഹൈക്കോടതി ജഡ്ജിയുടെ ഉത്തരവ് ബോധപൂര്‍വം- മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല വിഷയത്തിൽകാര്യങ്ങൾ മറച്ചുവെക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നതെന്നും1991വരെ ശബരിമലയിൽമാസാദ്യ പൂജയ്ക്ക് സ്ത്രീകൾ പോയിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സമൂഹത്തിന്റെ വലതുപക്ഷവൽകരണം ശില്പശാലയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ശബരിമല സമരം തുടങ്ങിയത് ജാതിമേധാവിത്വം ഉള്ളവരാണെന്നുംഅവർ ഇറങ്ങിയപ്പോൾആദ്യം വിധിയെ അനുകൂലിച്ചവർക്ക് പോലും പൊള്ളിയെന്നും ബിജെപി നടത്തിയ സമരം പൂർണ്ണ പരാജയമാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. "ശബരിമല വിഷയത്തിൽകാര്യങ്ങൾ മറച്ചുവെക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നത്.1991വരെ മാസാദ്യ പൂജയ്ക്ക് സ്ത്രീകൾ പോയിരുന്നു. 1991ൽ ജഡ്ജി ബോധപൂർവ്വമാണ്ഉത്തരവ്പുറത്തിറക്കിയത്. അതിന്ശേഷമാണ് ഈ ആചാരം വരുന്നത്. 1991ൽ വന്നത് നാടിന്റെ ആചാരമായി മാറുമോ. അത് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞില്ലേ", മുഖ്യമന്ത്രി ചോദിച്ചു. "സ്ത്രീ പുരുഷ സമത്വവുമായി യോജിക്കാനോ അംഗീകരിക്കാനോ കഴിയാത്തവർ നാട്ടിലുണ്ട്. അവരാണ് സ്ത്രീപ്രവേശന വിരുദ്ധനിലപാട് സ്വീകരിക്കുന്നത്.സമൂഹത്തിൽ യാഥാസ്ഥിതികമായ നിലപാട് വർധിച്ചു വരുന്നു. അതിനെതിരേ ശക്തമായ നീക്കം നടത്തണം. സുപ്രീം കോടതിയുടെ മേക്കിട്ട് കേറാൻ പറ്റാത്തതുകൊണ്ട് വിശ്വാസികൾക്ക്എതിരാണ് സർക്കാരെന്ന് ആരോപിച്ച് സംസ്ഥാന സർക്കാരിനെതിരേ തിരിയുകയാണ്. വിശ്വാസികൾക്ക് എതിരേ സംസ്ഥാന സർക്കാർ നടപടിയെടുക്കുകയാണെന്ന് അവർപ്രചരിപ്പിക്കുകയാണ്." വിശ്വാസികൾ മഹാഭൂരിപക്ഷമാണ്. കേരളത്തിൽ ബഹുജന സ്വാധീമനമുള്ള പാർട്ടി സിപിഎമ്മാണ്. അതിൽ മഹാഭൂരിപക്ഷം വിശ്വാസികളാണ്. അവർക്കെതിരേ സർക്കാർ സമരം പ്രഖ്യാപിക്കുമോ?അവിടെ എന്റെ വിശ്വാസം മാത്രമേ പാടുള്ളൂ, നിന്റെ വിശ്വാസം പാടില്ല എന്ന് ചിലർപറയുകയാണ്. ആ നയത്തിനെതിരേ ശക്തമായ നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. content highlights:Pinarayi Vijayan On sabarimala protest and women entry


from mathrubhumi.latestnews.rssfeed http://bit.ly/2Dn978S
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages