49-ാം ദിവസം നിരാഹാര സമരം അവസാനിപ്പിച്ച് ബി.ജെ.പി; ആവശ്യങ്ങളൊന്നും നേടിയെടുക്കാതെ മടക്കം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, January 20, 2019

49-ാം ദിവസം നിരാഹാര സമരം അവസാനിപ്പിച്ച് ബി.ജെ.പി; ആവശ്യങ്ങളൊന്നും നേടിയെടുക്കാതെ മടക്കം

തിരുവനന്തപുരം: ശബരിമല വിഷയത്തിൽസെക്രട്ടേറിയേറ്റിന് മുന്നിൽ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ച് ബി.ജെ.പി.കഴിഞ്ഞ മൂന്നുദിവസമായി നിരാഹാരം കിടന്നിരുന്ന ബി.ജെ.പി. ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസിന് ഗാന്ധിയൻ ഗോപിനാഥൻ നായരും അയ്യപ്പൻപിള്ളയും ചേർന്ന്നാരങ്ങാനീര് നൽകിയാണ് സമരം അവസാനിപ്പിക്കുന്നത്. നിരാഹാര സമരത്തിന്റെ സമാപന സമ്മേളനത്തിൽ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള, ഒ. രാജഗോപാൽ എം.എൽ.എ, ആർ.എസ്.എസ്. പ്രാന്തകാര്യവാഹക് ഗോപാലൻകുട്ടി മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു. ഇതുവരെനിരാഹാരം അനുഷ്ടിച്ച ബി.ജെ.പി. നേതാക്കളെയും സമാപനസമ്മേളനത്തിൽ ആദരിച്ചു. ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണനാണ് സെക്രട്ടേറിയേറ്റിന് മുന്നിൽ ആദ്യം നിരാഹാരം ആരംഭിച്ചത്. പിന്നീട് ബി.ജെ.പി. നേതാക്കളായ സി.കെ. പത്മനാഭൻ, ശോഭാ സുരേന്ദ്രൻ, വി.ടി. രമ തുടങ്ങിയവരുംനിരാഹാരം കിടന്നിരുന്നു. 49-ാം ദിവസം സമരം അവസാനിക്കുമ്പോൾ വിശ്വാസസംരക്ഷണത്തിനുള്ള സമരത്തിന് ഓരോഘട്ടത്തിലും ജനപിന്തുണ ഏറിവരികയായിരുന്നെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള അവകാശപ്പെട്ടിരുന്നെങ്കിലും പൂർണവിജയമായിരുന്നില്ലെന്ന് അദ്ദേഹം സമ്മതിച്ചിരുന്നു. എന്നാൽ ശബരിമല നട അടച്ച സാഹചര്യത്തിൽ സമരം തുടരേണ്ടതില്ലെന്നായിരുന്നു നേതൃത്വത്തിന്റെ തീരുമാനം. ശബരിമലയിലെ ആചാരാനുഷ്ടാനങ്ങൾ സംരക്ഷിക്കുക, ശബരിമലയിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ പിൻവലിക്കുക, നേതാക്കൾക്കും പ്രവർത്തകർക്കുമെതിരേയുള്ള കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബി.ജെ.പി. അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചത്. എന്നാൽ സമരത്തിന്റെ ഒരുഘട്ടത്തിലും സർക്കാർ ബി.ജെ.പി. നേതാക്കളുമായി ചർച്ച നടത്താനോ ഇവരുടെ ആവശ്യങ്ങൾ പരിഗണിക്കാനോ തയ്യാറായില്ല. Content Highlights:sabarimala issue; bjps hunger strike ends


from mathrubhumi.latestnews.rssfeed http://bit.ly/2FQNOhR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages