2019-ൽ 'തൂക്കുസഭയ്ക്കായി ഗഡ്കരി കാത്ത് നില്‍ക്കുന്നു; പിന്തുണയ്ക്കുമെന്ന് ശിവസേന - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, January 7, 2019

2019-ൽ 'തൂക്കുസഭയ്ക്കായി ഗഡ്കരി കാത്ത് നില്‍ക്കുന്നു; പിന്തുണയ്ക്കുമെന്ന് ശിവസേന

മുംബൈ: 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന സർവേ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ മോദിയേയും അമിത് ഷായേയും ആശങ്കയിലാഴ്ത്തി സഖ്യകക്ഷിയായ ശിവസേന എംപിയുടെ കോളം. ഒരു തൂക്കുസഭയാണ് 2019-ൽ വരുന്നതെങ്കിൽ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയെ പ്രധാനമന്ത്രിയാക്കാൻ ശിവസേന പിന്തുണയ്ക്കുമെന്നാണ് രാജ്യസഭാ എംപിയായ സജ്ഞയ് റാവുത്ത് പറയുന്നത്. ആ ഒരു സമയത്തിനാണ് ഗഡ്കരി കാത്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ശിവസേന മുഖപത്രമായ സാമ്നയിലെ അദ്ദേഹത്തിന്റെ പ്രതിവാര കോളത്തിലാണ് ഇക്കാര്യം പറയുന്നത്. 80 മുതൽ 100 സീറ്റുകൾ വരെ ബിജെപിക്ക് നഷ്ടമാകും. അങ്ങനെ വരുമ്പോൾ മോദിയെ മാറ്റി ആർഎസ്എസ് ഗഡ്കരിക്ക് പിന്നിൽ നിൽക്കുന്ന ഒരു കാഴ്ചയാകും 2019-ൽ കാണാനാവുക. കോൺഗ്രസ് 125 സീറ്റുകൾ വരെ നേടിയേക്കുമെന്നും സഞ്ജയ് റാവുത്ത് പറയുന്നു. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് പരാജയമുണ്ടായപ്പോൾ സ്വരം മാറ്റിയുള്ള ഗഡ്കരിയുടെ പ്രതികരണം ഇതിന്റെ ആദ്യ സൂചനകളാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നഷ്ടമായാൽ അത് കൂടുതൽ വെളിപ്പെടും. ആ ഘട്ടത്തിൽ രാജ്നാഥ് സിങ്, യോഗി ആദിത്യനാഥ്, ശിവ്രാജ് സിങ് ചൗഹാൻ തുടങ്ങിയ നേതാക്കൾ ഗഡ്കരിക്കൊപ്പമുണ്ടാകും. ഒരു പക്ഷേ ഗഡ്കരി പാർട്ടിയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് രാജ്നാഥ് സിങ് പ്രധാനമന്ത്രിയാകാനും സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു. 2014-ൽ ദേശീയ നേതാവായ ആളാണ് മോദി. ജാലവിദ്യകൾ കാട്ടി അദ്ദേഹം മോദി കേന്ദ്രീകൃത രാഷ്ട്രീയം സൃഷ്ടിച്ചു. എന്നാൽ നിലവിലെ സ്ഥിതിഗതികൾ പൂർണ്ണമായും മാറി. മോദി മാജിക് നിലനിൽക്കുന്നുണ്ടെന്ന് ആർക്കും ഇപ്പോൾ ഉറപ്പോടെ പറയാൻ സാധിക്കുന്നില്ല. അതേ സമയം ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ തിരഞ്ഞെടുപ്പിലെ വിജയത്തോടെ രാഹുൽ ഗാന്ധി ശക്തനായി എന്നും സഞ്ജയ് റാവുത്ത് ചൂണ്ടിക്കാട്ടി. ഗഡ്കരി ദേശീയ അധ്യക്ഷനായിരുന്ന സമയത്ത് മോദിയും അമിത് ഷായും സംസ്ഥാന നേതാക്കൾ മാത്രമായിരുന്നു. രണ്ടാമതൊരു തവണകൂടി ഗഡ്കരി ഈ സ്ഥാനത്തേക്ക് വരികയാണെങ്കിൽ മോദിയും അമിത് ഷായും ദേശീയ രാഷ്ട്രീയത്തിൽ നിന്ന് അപ്രത്യക്ഷമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ കഴിഞ്ഞ ദിവസം അമിത് ഷാ പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് സമിതികളിൽ നിതിൻ ഗഡ്കരിക്ക് കാര്യമായ പ്രധാന്യം നൽകാത്തതും ചർച്ചയായിട്ടുണ്ട്. തിരഞ്ഞെടുപ്പ് തോൽവികളിൽ പാർട്ടി നേതൃത്വത്തിന് ഉത്തരവാദിത്വമുണ്ടെന്ന പരസ്യ പ്രസ്താവന നടത്തിയതിനെ തുടർന്നുണ്ടായ അനിഷ്ടമാണ് ഗഡ്കരിയെ തഴയാൻ കാരണമെന്നാണ് സൂചന. Content Highlights:Gadkari Waiting for Hung Lok Sabha in 2019: Ally Shiv Sena Hints at Consensus for Top Post


from mathrubhumi.latestnews.rssfeed http://bit.ly/2CUnbXo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages