209 തടവുകാരെ വിട്ടയച്ച സര്‍ക്കാര്‍ നടപടി റദ്ദാക്കി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, January 11, 2019

209 തടവുകാരെ വിട്ടയച്ച സര്‍ക്കാര്‍ നടപടി റദ്ദാക്കി

തിരുവനന്തപുരം: ശിക്ഷാകാലാവധി പൂർത്തിയാക്കും മുമ്പേ 209 തടവുകാരെ വിട്ടയച്ച വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.ഹൈക്കോടതി ഫുൾ ബെഞ്ചിന്റെതാണ് ഉത്തരവ്. പത്തുവർഷം ശിക്ഷ പൂർത്തിയാക്കിയ 209 പേരെയായിരുന്നു 2011ൽ സർക്കാർ വിട്ടയച്ചത്. വിട്ടയച്ചവരുടെ വിവരങ്ങൾ ഗവർണർ ആറുമാസത്തിനകം പരിശോധിക്കണം. യോഗ്യതയില്ലാത്തവർ മോചനം നേടിയെന്ന് കണ്ടെത്തിയാൽ ശേഷിക്കുന്ന ശിക്ഷ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. കെ ടി ജയകൃഷ്ണൻ മാസ്റ്റർ വധക്കേസിലെ പ്രതികൾ ഉൾപ്പെടെ 20 രാഷ്ട്രീയ തടവുകാരും വിട്ടയച്ചവരുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നു.രാഷ്ട്രീയ തടവുകാരെയടക്കം വിട്ടയക്കാനുള്ള സർക്കാർ തീരുമാനം വലിയവിവാദങ്ങൾക്ക് വഴിവച്ചിരുന്നു. പൂജപ്പുര സെൻട്രൽ ജയിൽ-28 പേർ, നട്ടുകാൽത്തേരി തുറന്ന ജയിൽ-111 പേർ, കണ്ണൂർ ജയിൽ- 45 പേർ, ചീമേനി ജയിൽ-24പർ എന്നിങ്ങനെയാണ് തടവുകാരെ വിട്ടയച്ചതെന്നാണ് ഏകദേശ കണക്കുകൾ. 36 തടവുകാരെ മോചിപ്പിക്കാനുള്ള സർക്കാർ ശുപാർശ ഈയടുത്ത് ഗവർണർ മടക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വിഷയം ഹൈക്കോടതിയുടെ മുന്നിലെത്തിയത്. content highlights:high court cancells release of 209 prisoners


from mathrubhumi.latestnews.rssfeed http://bit.ly/2M6aFqq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages