കേബിള്‍/ഡി.ടി.എച്ച് സേവനങ്ങളിലെ പുതിയ മാറ്റം; ജനുവരി 31 വരെ സമയം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, January 2, 2019

കേബിള്‍/ഡി.ടി.എച്ച് സേവനങ്ങളിലെ പുതിയ മാറ്റം; ജനുവരി 31 വരെ സമയം

ന്യൂഡൽഹി: ഡിടിഎച്ച് കേബിൾ സേവനങ്ങൾക്കായി ടെലികോം അതോറിറ്റി അവതരിപ്പിച്ച പുതിയ ചട്ടങ്ങൾ നടപ്പിലാക്കാൻ സേവനദാതാക്കൾക്ക് ജനുവരി 31 വരെ സമയം നീട്ടി നൽകി. നേരത്തെ ഡിസംബർ 28 വരെയാണ് സമയം നൽകിയിരുന്നത്. പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ജനുവരി 31 വരെ നിലവിലള്ള ചാനൽ പായ്ക്കുകളിൽ തന്നെ ഉപയോക്താക്കൾക്ക് തുടരാം. ഉപയോക്താക്കൾക്ക് തങ്ങൾക്ക് ആവശ്യമായ ചാനലുകൾ മാത്രം തിരഞ്ഞെടുത്ത് കാണുവാനും അതിന് മാത്രം പണം നൽകുവാനും സ്വാതന്ത്ര്യം നൽകും വിധമാണ് ട്രായിയുടെ പുതിയ ചട്ടങ്ങൾ. ജനുവരി 31ന് ശേഷം നിലവിലുള്ള പ്ലാനിൽ നിന്നും പുതിയതിലേക്കുള്ള മാറ്റം സുഗമമായിരിക്കുമെന്നും അതുവരെ തടസങ്ങളൊന്നും ഉണ്ടാവില്ലെന്നും ട്രായ് വാർത്താകുറിപ്പിൽ പറഞ്ഞു. കൂടുതൽ സമയം ലഭിച്ചതോടെ രാജ്യത്തെ കേബിൾ/ ഡിടിഎച്ച് സേവനദാതാക്കൾക്ക് ട്രായ് നിർദേശം സുഗമമായി നടപ്പിലാക്കാൻ അവസരം ലഭിക്കും. പുതിയ മാറ്റങ്ങളെന്തെല്ലാം എന്നും ചാനലുകൾ എങ്ങനെ തിരഞ്ഞെടുക്കാം എന്നതിനെ കുറിച്ചും ഉപയോക്താക്കൾക്ക് മനസിലാക്കി നൽകേണ്ടതും സേവനദാതാക്കളുടെ ചുമതലയാണ്. മുഴുവൻ ചാനലുകളുടേയും വിലവിവര പട്ടിക ട്രായ് ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്. പല കേബിൾ ഡിടിഎച്ച് സേവനദാതാക്കളും ഈ നിരക്കുകൾ ചാനൽ ലിസ്റ്റിനൊപ്പം പ്രദർശിപ്പിക്കുന്നുണ്ട്. Content Highlights:dth and cable trai new frame work till January 31 to select TV channels


from mathrubhumi.latestnews.rssfeed http://bit.ly/2Ap8VUG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages