ബാങ്കിങ് ഓംബുഡ്‌സ്മാന് ലഭിച്ച പരാതികളില്‍ 25 ശതമാനം വര്‍ധന - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, January 2, 2019

ബാങ്കിങ് ഓംബുഡ്‌സ്മാന് ലഭിച്ച പരാതികളില്‍ 25 ശതമാനം വര്‍ധന

മുംബൈ:2017-18 സാമ്പത്തിക വർഷത്തിൽ ബാങ്കിങ് ഓംബുഡ്സ്മാന് ലഭിച്ച പരാതികളിൽ 25 ശതമാനം വർധന. ഗ്രാമ പ്രദേശങ്ങളെ അപേക്ഷിച്ച് നഗരങ്ങളിൽനിന്നാണ് പരാതികളേറെയും. ബാങ്കിങ് സംവിധാനങ്ങളെക്കുറിച്ച് അറിവുള്ളവരായതിനാലാണ് നഗരങ്ങളിൽനിന്ന് പരാതികൾ വർധിച്ചത്. എവിടെ പരാതിപ്പെടണമെന്നുപോലും ഗ്രാമീണർക്ക് അറിയില്ലെന്നതാണ് ഇത് സൂചിപ്പിക്കുന്നത്. ബാങ്കുകളിൽതന്നെ പരാതികൾ പരിഹരിക്കാത്തതുമാണ് ഓംബുഡ്സ്മാനെ സമീപിക്കാൻ അക്കൗണ്ട് ഉടമകളെ പ്രേരിപ്പിക്കുന്നത്. ടിയർ 1 നഗരങ്ങളായ ന്യൂഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ബെംഗളുരു, ഹൈദരാബാദ് എന്നിവിടങ്ങളിൽനിന്നാണ് മൊത്തം ലഭിച്ച പരാതികളിൽ 57 ശതമാനവും. ലഭിച്ചതിൽ 97 ശതമാനം പരാതികളും പരിഹരിച്ചതായി ഓംബുഡ്സ്മാൻ അധികൃതർ വ്യക്തമാക്കി. മുൻ സാമ്പത്തിക വർഷം 92 ശതമാനം പരാതികളാണ് പരിഹരിക്കാനായത്. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി 21 ഓഫീസുകളാണ് ബാങ്കിങ് ഓംബുഡ്സ്മാനുള്ളത്. കേരളത്തിൽ ഇത് തിരുവനന്തപുരത്താണ്. സ്വകാര്യ ബാങ്കുകളുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് എടിഎം ഡെബിറ്റ് കാർഡുകൾ, ക്രഡിറ്റ് കാർഡുകൾ എന്നിവയുമായി ബന്ധപ്പെട്ടാണ്. പൊതുമേഖല ബാങ്കുകളുമായി ബന്ധപ്പെട്ട് ലഭിച്ചതാകട്ടെ പെൻഷൻ ലഭിക്കുന്നതുമായുള്ള പരാതികളുമാണ്.


from mathrubhumi.latestnews.rssfeed http://bit.ly/2TkQ4kH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages