ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, January 18, 2019

ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡൽഹി:ശബരിമലയിൽ ഇതുവരെ 51 യുവതികൾ ദർശനം നടത്തിയിട്ടുണ്ടെന്ന് സർക്കാർ സുപ്രീം കോടതിയിൽ. ബിന്ദുവും കനകദുർഗ്ഗയും പ്രവേശിക്കുന്നതിന് മുമ്പ് 51 സ്ത്രീകൾ ദർശനം നടത്തിയിട്ടുണ്ടെന്നാണ് സർക്കാർ കോടതിയിൽ പറഞ്ഞത്. സ്ത്രീകൾ പ്രവേശിച്ചുവെന്ന കാര്യം രേഖാമൂലമാണ്സർക്കാർ കോടതിയെഅറിയിച്ചത്. ആളുകളുടെ പേരു വിവരങ്ങളുള്ള പട്ടികയും സർക്കാർ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.ദർശനം നടത്തിയ40നും 50നും ഇടയിൽ പ്രായമുള്ളസ്ത്രീകളുടെ പേര് വിവരങ്ങളാണ് നൽകിയത്. രണ്ട് പേജുള്ള പട്ടികയാണ് നൽകിയത്. അതിൽ കൂടുതലും ആന്ധ്ര തമിഴ്നാട് സ്വദേശികളായ സ്ത്രീകളായിരുന്നു. ഇതിൽ മലയാളി സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ട്. പിഎൻആർ നമ്പറടക്കമുള്ള വിവരങ്ങളാണ് നൽകിയത്. എന്നാൽ സർക്കാർ പറയുന്നത് കളവാണെന്ന് എതിർഭാഗം വാദിച്ചു. എത്രപേർ കയറിയെന്നത് കോടതിയെ ബാധിക്കുന്ന വിഷയമല്ലെന്നും ഇതിനെ ഖണ്ഡിച്ച് കൊണ്ട്കോടതി വ്യക്തമാക്കി. അതിനാൽ തന്നെ പേരുവിവരങ്ങളോ പട്ടികയോ സുപ്രീം കോടതി പരിശോധിച്ചില്ല. content highlights:51 women entered in sabarimala, Kerala government reveals in Supremecourt


from mathrubhumi.latestnews.rssfeed http://bit.ly/2HevwsW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages