ന്യൂഡൽഹി:ശബരിമലയിൽ പ്രവേശിച്ച ബിന്ദുവിനും കനകദുർഗയ്ക്കും സംരക്ഷണം നൽകണമെന്ന്സുപ്രീം കോടതിയുടെഉത്തരവ്. ബിന്ദുവിന്റെയും കനകദുർഗയുടെയും ആവശ്യങ്ങൾ പരിഗണിച്ചാണ് സുപ്രീം കോടതി ഉത്തരവിട്ടത്.മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹ്രസ്വ സമയം കൊണ്ടു തന്നെ ഹർജിയിൽ കോടതി ഉത്തരവ് പ്രഖ്യാപിച്ചു. സംസ്ഥാനസർക്കാരിനോട് പൂർണ്ണസംരക്ഷണം നൽകാൻ കോടതി ഉത്തരവിട്ടു. ശുദ്ധിക്രിയ സംബന്ധിച്ച വിഷയങ്ങളിലേക്കൊന്നും കോടതി കടന്നില്ല. മറ്റ് ആവശ്യങ്ങൾ പുന:പരിശോധന ഹർജി പരിശോധിക്കുന്ന വേളയിൽ പരിഗണിക്കാമെന്നും കോടതി പറഞ്ഞു. ബിന്ദുവിനും കനകദുർഗയ്ക്കും സംരക്ഷണം നൽകുന്നുണ്ടെന്നാണ് സംസ്ഥാന സർക്കാർ കോടതിയോട് പറഞ്ഞത്. എന്നാൽ പൂർണ്ണമായ സംരക്ഷണം നൽകണമെന്നും കോടതി ആവസ്യപ്പെട്ടു. പ്രത്യേക സൗകര്യം ദർശനത്തിനായി ഇവർക്ക് ഒരുക്കിയതിനെ വിമർശിച്ച നിരീക്ഷക സമിതിയുടെ റിപ്പോർട്ടും സർക്കാർ കോടതിയെ അറിയിച്ചു. content highlights:police should give protection to Bindu and Kanakadurga says Supreme court
from mathrubhumi.latestnews.rssfeed http://bit.ly/2HjWhw2
via
IFTTT
No comments:
Post a Comment