ഊബർ ഇന്ത്യയിൽ നിന്ന് നേടുന്നത് 533 കോടി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, January 23, 2019

ഊബർ ഇന്ത്യയിൽ നിന്ന് നേടുന്നത് 533 കോടി

കൊച്ചി:ആഗോള ഓൺലൈൻ ടാക്സി സേവനദാതാക്കളായ ഊബറിന് ഇന്ത്യയിൽനിന്ന് പ്രതിവർഷം ലഭിക്കുന്നത് കോടികൾ. 2018 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷം ഊബറിന്റെ ഇന്ത്യയിലെ വരുമാനം 30 ശതമാനം വളർന്ന് 533 കോടി രൂപയായി. തൊട്ടു മുൻവർഷം വരുമാനത്തിൽ 10 ശതമാനം മാത്രമായിരുന്നു വളർച്ച. 410 കോടി രൂപയായിരുന്നു 2016-17-ൽ. ഡൽഹി പീഡനത്തെ തുടർന്ന് ഊബറിന് തിരിച്ചടി നേരിട്ട വർഷമായിരുന്നു അത്. തിരക്കുള്ള സമയങ്ങളിൽ നിരക്ക് വൻതോതിൽ ഉയർത്തുന്നതിനെതിരേ ഏതാനും സംസ്ഥാനങ്ങൾ നടപടി കൈക്കൊണ്ടതും 2016-17-ൽ വിലങ്ങുതടിയായി. അമേരിക്ക ആസ്ഥാനമായ കമ്പനി ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയിട്ട് ഇപ്പോൾ ആറു വർഷമാകുകയാണ്. അതേസമയം, ഈ രംഗത്തെ ഇന്ത്യൻ കമ്പനിയായ ഒലാ ക്യാബ്സ് ഇതുവരെ 2017-18-ലെ പ്രവർത്തന ഫലം പുറത്തുവിട്ടിട്ടില്ല. 2016-17-ൽ വരുമാനം 1,380 കോടിയായിരുന്നു. Uber India's Net Profit Up 39% For FY18


from mathrubhumi.latestnews.rssfeed http://bit.ly/2S94YOh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages