കെ.എ.എസിൽ മൂന്ന് ധാരകളിലും സംവരണം: ചട്ടങ്ങൾ ഭേദഗതിചെയ്യും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, January 23, 2019

കെ.എ.എസിൽ മൂന്ന് ധാരകളിലും സംവരണം: ചട്ടങ്ങൾ ഭേദഗതിചെയ്യും

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ (കെ.എ.എസ്.) മൂന്ന് ധാരകളിലും സംവരണം നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിന് ചട്ടങ്ങളിൽ ഭേദഗതിചെയ്യുമെന്ന് മന്ത്രി എ.കെ. ബാലൻ പത്രസമ്മേളനത്തിൽ പറഞ്ഞു. നേരത്തേ, നേരിട്ടുള്ള നിയമനത്തിന് (ഒന്നാം ധാര) മാത്രം സംവരണം ഏർപ്പെടുത്തിയാണ് ചട്ടം തയ്യാറാക്കിയത്. ഇനി സർക്കാർ സർവീസിലുള്ളവരിൽനിന്ന് തസ്തികമാറ്റം വഴിയുള്ള നിയമന(രണ്ടാം ധാര)ത്തിനും ഒന്നാം ഗസറ്റഡ് റാങ്കിലുള്ളവരുടെ തസ്തികമാറ്റം വഴിയുള്ള നിയമന(മൂന്നാം ധാര)ത്തിനും സംവരണമുണ്ടാകും. കെ.എ.എസിൽ സംവരണത്തിന് അർഹതയുള്ളവരുടെ ക്വാട്ടയ്ക്ക് കുറവുണ്ടായാൽ നടപടി സ്വീകരിക്കും. രണ്ട്, മൂന്ന് ധാരകളിൽ സംവരണം ഉറപ്പുവരുത്താൻ നിലവിലുള്ള ചട്ടത്തിൽ അവ്യക്തതയുണ്ടെങ്കിൽ അത് പരിഹരിക്കാനാവശ്യമായ ഭേദഗതി വരുത്തും. എന്തുവിലകൊടുത്തും സംവരണം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. മുന്നാക്കസംവരണം: ഇടതുമുന്നണി തീരുമാനിക്കും മുന്നാക്കക്കാർക്ക് എത്ര ശതമാനം സംവരണം നൽകണമെന്നും വരുമാനപരിധി എത്രയായിരിക്കണമെന്നും ഇടതുമുന്നണി ചർച്ചചെയ്ത് തീരുമാനിക്കുമെന്ന് മന്ത്രി പറഞ്ഞു. മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കുമാത്രമേ സംവരണം ഉറപ്പാക്കൂ. പത്തുശതമാനംവരെ സംവരണം നൽകാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇത് എത്രയാക്കണമെന്നതിൽ വ്യക്തതയുണ്ടാക്കും. മുന്നാക്ക സമുദായത്തിലെ പാവപ്പെട്ടവരെയാണ് സർക്കാർ കാണുന്നത്. അവർക്കുള്ള ആനുകൂല്യം തട്ടിയെടുക്കാൻ ആരെയും അനുവദിക്കില്ല. വരുമാനപരിധിയെക്കുറിച്ച് കേന്ദ്ര നിയമത്തിൽ വ്യക്തതയില്ല. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് തീരുമാനമെടുക്കാനാകും. സർവീസ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയാൽ മതിയാകുമെന്നും മന്ത്രി പറഞ്ഞു. നിലവിലെ ഒ.ഇ.സി. പട്ടികയിൽനിന്ന് ആരെയും മാറ്റില്ല നിലവിൽ സംവരണത്തിന് അർഹതയുള്ള മറ്റ് സമുദായങ്ങളിലെ (ഒ.ഇ.സി.) പട്ടികയിൽനിന്ന് ആരെയും മാറ്റില്ല. ഇവർക്കുള്ള ഒരു വിദ്യാഭ്യാസാനുകൂല്യവും റദ്ദാക്കില്ല. കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത് ഒ.ബി.സി.യിലെ 30 സമുദായങ്ങളെ ഒ.ഇ.സി.യിലാക്കി. ഇവർക്കുള്ള ആനുകൂല്യങ്ങളിൽ 159 കോടി രൂപ കുടിശ്ശികയായി. ഈ സർക്കാർ വന്നപ്പോൾ ആ ബാധ്യത നിലവിലുള്ള 200 കോടി രൂപകൂടി ചേർത്ത് 359 കോടിയായി. 200 കോടി ഇപ്പോൾ നൽകി. ബാക്കി നൽകാനുള്ള നടപടിയുമായി. സാമ്പത്തിക ഞെരുക്കം കാരണമാണ് കുടിശ്ശിക വൈകിയതെന്നും മന്ത്രി എ.കെ. ബാലൻ പറഞ്ഞു. ContentnHighlights:KAS Reservation, Minister K Balan


from mathrubhumi.latestnews.rssfeed http://bit.ly/2CCfCmH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages