നാലുകോടിയുടെ ഹാഷിഷ് ഓയിലുമായി അന്താരാഷ്ട്ര ഡ്രഗ് കാര്‍ട്ടലിലെ 'കോനോ ഗോള്‍ഡുമാര്‍' പിടിയില്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, January 1, 2019

നാലുകോടിയുടെ ഹാഷിഷ് ഓയിലുമായി അന്താരാഷ്ട്ര ഡ്രഗ് കാര്‍ട്ടലിലെ 'കോനോ ഗോള്‍ഡുമാര്‍' പിടിയില്‍

കൊച്ചി: വിമാനത്താവളങ്ങൾ വഴി വിദേശ രാജ്യങ്ങളിലേക്ക് ലഹരിമരുന്നുകൾ കടത്തുന്ന മയക്കുമരുന്ന് മാഫിയാ സംഘം കൊച്ചി സിറ്റി ഷാഡോ പോലീസിന്റെ പിടിയിലായി. ദക്ഷിണേന്ത്യയിലെ വിമാനത്താവളങ്ങൾ വഴി തായ്ലാൻഡ്, സിങ്കപ്പുർ, മാലിദ്വീപ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് ലഹരിമരുന്നുകൾ കടത്തുന്ന സംഘമാണ് പിടിയിലായത്. മാലിദ്വീപ് സ്വദേശികളായ അസീം ഹബീബ് (33), ഷിഫ ഇബ്രാഹിം (30), മുഹമ്മദ് സഫൂഫ് (35), തമിഴ്നാട് കുളമാണിക്കം സ്വദേശി ആന്റണി സാമി (30) എന്നിവരാണ് പിടിയിലായത്. ഷാംപൂ കുപ്പികളിൽ നിറച്ച് കടത്താൻ തയ്യാറാക്കിയ നിലയിലുള്ള ഒന്നര ലിറ്ററോളം ഹൈഗ്രേഡ് ഹാഷിഷ് ഓയിൽ കണ്ടെടുത്തിട്ടുണ്ട്. ഹോങ്കോങ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ഡ്രഗ് കാർട്ടലിലെ കോനാ ഗോൾഡ് എന്ന പേരിൽ അറിയപെടുന്ന മയക്കുമരുന്ന് മാഫിയാ സംഘത്തിൽപ്പെട്ടതാണ് പ്രതികൾ. ഇന്ത്യൻ ലഹരിമരുന്ന് മാർക്കറ്റിൽ പോലും നാലു കോടി രൂപയിലധികം വിലമതിക്കുന്ന ലഹരി വസ്തുവാണ് പിടികൂടിയത്. ഇന്ത്യൻ നാർകോട്ടിക് കൺട്രോൾ ബ്യൂറോ മാസങ്ങളായി തിരഞ്ഞിരുന്ന പ്രതികളെ സിറ്റി പോലീസ് കമ്മിഷണർ എം.പി. ദിനേശിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പിടിച്ചത്. വിദേശടൂറിസ്റ്റുകൾ എന്ന നിലയിൽ നഗരത്തിലെത്തിയ സംഘം ഹോട്ടലുകളിൽ മാറിമാറി താമസിച്ചുവരികയായിരുന്നു. മേനകയിലെ പാർക്കിങ്ങ് ഗ്രൗണ്ടിൽ നിന്ന് കൊച്ചി സിറ്റി ഷാഡോ പോലീസും സെൻട്രൽ പോലീസും ചേർന്ന് സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. തമിഴ്നാട്ടിലെ രാമേശ്വരത്തുനിന്ന് എത്തിച്ച ഹാഷിഷ് ഓയിൽ നെടുമ്പാശ്ശേരി വിമാനത്താവളം വഴി മാലി ദ്വീപിലേക്ക് കടത്തുവാനായിരുന്നു പ്രതികളുടെ പദ്ധതിയെന്ന് ഡി.സി.പി. ജെ. ഹിമേന്ദ്രനാഥ് പറഞ്ഞു, പിടിയിലായവരുടെ പാസ്പോർട്ടും മറ്റു രേഖകളും വിശദമായി പരിശോധിച്ചതിൽ നിന്ന് പ്രതികൾ എല്ലാവരും ഡിസംബർ മാസത്തിൽ തന്നെ നിരവധി തവണ മാലീ ദ്വീപ്, തായ്ലാൻഡ്, സിങ്കപ്പുർ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് നിരവധി തവണ ദക്ഷിണേന്ത്യൻ എയർപോർട്ടുകൾ വഴി ഇന്ത്യയിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് ദിവസത്തിലധികമായി ഷാഡോ സംഘം പ്രതികളെ നിരീക്ഷിച്ച് വരുകയായിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ ബിജി ജോർജിന്റെ നേതൃത്വത്തിൽ സെൻട്രൽ സി.ഐ. അനന്തലാൽ, ഷാഡോ എസ്.ഐ. എ. ബി. വിബിൻ, സി,പി.ഒ.മാരായ അഫ്സൽ, ഹരിമോൻ, സാനു, വിനോദ്, സനോജ്, സാനുമോൻ, വിശാൽ, സുനിൽ, അനിൽ, യൂസഫ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. Content Highlight: 4 arrested with hashish oil worth 4 crore


from mathrubhumi.latestnews.rssfeed http://bit.ly/2Qg1LqO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages