ബാങ്ക് തട്ടിപ്പുകൾ ഇരട്ടിയായി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, January 1, 2019

ബാങ്ക് തട്ടിപ്പുകൾ ഇരട്ടിയായി

കൊച്ചി:റിസർവ് ബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം രാജ്യത്ത് 2017-18ൽ നടന്നത് 41,200 കോടി രൂപയുടെ ബാങ്ക് തട്ടിപ്പുകൾ. മോദി സർക്കാർ അധികാരത്തിലെത്തിയ 2014-15 സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ തട്ടിപ്പിന്റെ തോതിൽ 112 ശതമാനം വർധന. വജ്രവ്യാപാരി ആയിരുന്ന നീരവ് മോദി പഞ്ചാബ് നാഷണൽ ബാങ്കിൽ നടത്തിയ 13,500 കോടി രൂപയുടെ തട്ടിപ്പാണ് ഇതിൽ ഏറ്റവും വലുത്. നീരവ് മോദിയുടെ തട്ടിപ്പില്ലായിരുന്നെങ്കിൽ മുൻ വർഷത്തെ അപേക്ഷിച്ച് 3,800 കോടി രൂപയുടെ മാത്രം വർധനവേ ഉണ്ടാകുമായിരുന്നുള്ളൂ. 2015-16ൽ ബാങ്കിങ്രംഗത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട തട്ടിപ്പുകളിൽ മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 800 കോടി രൂപയുടെ കുറവ് ഉണ്ടായിരുന്നെങ്കിലും റിപ്പോർട്ട് ചെയ്യപ്പെട്ട തട്ടിപ്പുകളുടെ എണ്ണം ഏകദേശം ഒരുപോലെ ആയിരുന്നു. തട്ടിപ്പുകളിൽ 90 ശതമാനത്തിൽ അധികവും ബാങ്കുകളുടെ വായ്പാ വിഭാഗത്തിലാണ്. സൈബർ തട്ടിപ്പുകൾ കൂടാതെ വായ്പാത്തുക കടലാസ് കമ്പനികളിലേക്ക് മാറ്റുന്നതുൾപ്പെടെയുള്ള തട്ടിപ്പുകളും ബാങ്കിങ് രംഗത്ത് നടക്കുന്നുണ്ട്. ഇന്റർനെറ്റ് ബാങ്കിങ് വർധിച്ചതിനെ തുടർന്ന് സൈബർ തട്ടിപ്പുകളിലൂടെ പണം നഷ്ടപ്പെടുന്നവരുടെ എണ്ണവും മുൻ വർഷങ്ങളിലേതിനേക്കാൾ വർധിച്ചു.


from mathrubhumi.latestnews.rssfeed http://bit.ly/2LGsWKU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages