ഡല്‍ഹിയില്‍ ബോളിവുഡ് നടിയെ ആക്രമിച്ച് ബാഗും ഫോണും കവര്‍ന്നു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, January 21, 2019

ഡല്‍ഹിയില്‍ ബോളിവുഡ് നടിയെ ആക്രമിച്ച് ബാഗും ഫോണും കവര്‍ന്നു

ന്യൂഡൽഹി: ബോളിവുഡ് നടിയെ അക്രമിസംഘം പിന്തുടർന്ന് ബാഗും ഫോണും കവർന്നു. മുൻ ക്രിക്കറ്റ് താരം മനോജ് പ്രഭാകറിന്റെ ഭാര്യയും ബോളിവുഡ് നടിയുമായ ഫർഹീൻ പ്രഭാകറാണ് കവർച്ചയ്ക്ക് ഇരയായത്. ശനിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം. ദക്ഷിണ ഡൽഹിയിലെ മാളിലേക്ക് കാറോടിച്ചു പോകുന്നതിനിടെയാണ് സംഭവം. ഠക് ഠക് സംഘമാണ് കവർച്ചക്ക് പിന്നിലെന്നാണ് പോലീസ് നിഗമനം. ഡൽഹിയിലെ സർവപ്രിയ വിഹാറിൽ താമസിക്കുന്ന നടി സാകേതിലുള്ള സെലക്ട് സിറ്റിവാക്ക് മാളിലേക്ക് കാറോടിച്ചു പോകുമ്പോഴാണ് അക്രമമുണ്ടായത്. ട്രാഫിക് സിഗ്നലിൽ വച്ച് നിർത്തിയിട്ട നടിയുടെ കാറിൽ ഇടിക്കാനായി കവർച്ചാസംഘം ശ്രമം നടത്തി. ഇത് ചോദിക്കാൻ ചെന്നപ്പോൾ നടിയുടെ ഡ്രൈവിങ് മോശമാണെന്നു പറഞ്ഞു തർക്കിച്ചു. തർക്കത്തിനിടയിൽ രൂപയും ഫോണുമെല്ലാം കവർന്നു. 16000 രൂപയും ചില പ്രധാന രേഖകളും വില കൂടിയ ഫോണുമാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. കവർച്ച നടത്തി സംഘം കാറിൽ രക്ഷപ്പെട്ടതോടെ നടി റോഡിൽ ബോധം കെട്ടുവീണു. നടിയുടെ രക്ഷക്കെത്തിയ ഒരു ആർമി ഉദ്യോഗസ്ഥൻ പോലീസിനെ വിളിച്ച് കവർച്ചാസംഘം സഞ്ചരിച്ച കാറിന്റെ നമ്പറും നൽകി. കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് പ്രതികൾക്കായുള്ള തിരച്ചിൽ ആരംഭിച്ചുവെന്നും പോലീസ് പറയുന്നു. Content Highlights : Bollywood actress assaulted, Farheen Prabhakar, Manoj Prabhakars wife


from mathrubhumi.latestnews.rssfeed http://bit.ly/2U6tsEP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages