ശബരിമല യുവതീപ്രവേശനം: റിട്ട് ഹര്‍ജികള്‍ ഫെബ്രുവരി എട്ടിന് പരിഗണിച്ചേക്കും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, January 21, 2019

ശബരിമല യുവതീപ്രവേശനം: റിട്ട് ഹര്‍ജികള്‍ ഫെബ്രുവരി എട്ടിന് പരിഗണിച്ചേക്കും

ന്യൂഡൽഹി: ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട റിട്ട് ഹർജികൾ ഫെബ്രുവരി എട്ടിന് സുപ്രീം കോടതി പരിഗണിച്ചേക്കും. സുപ്രീം കോടതിയുടെ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയതാത്കാലിക തിയ്യതി പ്രകാരമാണിത്. ശബരിമല വിധിയുമായി ബന്ധപ്പെട്ട് പുനഃപരിശോധനാ ഹർജികളും റിട്ട് ഹർജികളും സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ടിട്ടുണ്ട്. ഇവ വെവ്വേറെയാണ് പരിഗണിക്കുകയെന്നും പുനഃപരിശോധനാ ഹർജികൾക്കു ശേഷം മാത്രമേ റിട്ട് ഹർജികൾ പരിഗണിക്കൂവെന്നുംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. പുനഃപരിശോധനാ ഹർജി ജനുവരി 22ന് പരിഗണിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ഇത് പരിഗണിക്കേണ്ട ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഇന്ദു മൽഹോത്ര മെഡിക്കൽ അവധി ദീർഘിപ്പിച്ചതിനെ തുടർന്ന് 22-ാം തിയ്യതി പുനഃപരിശോധനാ ഹർജി പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. പുനഃപരിശോധനാ ഹർജി പരിഗണിക്കുന്ന തിയ്യതി പ്രഖ്യാപിച്ചിട്ടുമില്ല. അതിനാൽപുനഃപരിശോധനാ ഹർജി പരിഗണിക്കുന്ന തിയ്യതി മുന്നോട്ടു പോയാൽ റിട്ട് ഹർജി പരിഗണിക്കുന്ന തിയ്യതിയിലും വ്യത്യാസമുണ്ടായേക്കും. 22-ാം തിയ്യതി പുനഃപരിശോധനാ ഹർജികൾ പരിഗണിക്കപ്പെടുമെന്ന മുൻതീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഫെബ്രുവരി എട്ട് റിട്ട് ഹർജികൾ പരിഗണിക്കാനുള്ള തിയ്യതിയായി സുപ്രീം കോടതി വെബ്സൈറ്റിലുള്ളത് content highlights:supreme court may consider writ petition on sabarimala women entry on february eighth


from mathrubhumi.latestnews.rssfeed http://bit.ly/2RHeCbe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages