സംവരണം സാമ്പത്തിക പദ്ധതി അല്ല, സംവരണത്തെ എതിര്‍ത്ത് വി.എസ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, January 8, 2019

സംവരണം സാമ്പത്തിക പദ്ധതി അല്ല, സംവരണത്തെ എതിര്‍ത്ത് വി.എസ്

തിരുവനന്തപുരം: മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തി ഭരണഘടന ഭേദഗതി കൊണ്ടുവരാനുള്ള സർക്കാർ നീക്കത്തിനെതിരെ വി.എസ് അച്യുതാനന്ദൻ. സംവരണം സാമ്പത്തിക പദ്ധതി അല്ല. മുൻ കാലങ്ങളിൽ സിപിഎം എതിർത്തതാണെന്ന് വി.എസ് പ്രസ്താവനയിൽ പറയുന്നു. വാജ്പേയ് സർക്കാരിന്റെ കാലത്ത് തീരുമാനിച്ചപ്പോൾ സിപിഎം എതിർത്തതാണ്. സംവരണം വോട്ടു ബാങ്ക് രാഷ് ട്രീയമായി തരംതാഴ്ത്താനുള്ള ശ്രമമാണ് ബിജെപിയുടേത്. രാജ്യവ്യാപകമായി ചർച്ചയില്ലാതെ സംവരണ കാര്യത്തിൽ തീരുമാനമെടുക്കരുതെന്നും വി.എസ് ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ തീരുമാനത്തെ സിപിഎം സ്വാഗതം ചെയ്തപ്പോഴാണ് വിയോജിപ്പുമായി വി.എസ് രംഗത്തുവന്നത്. Content Highlights: Vs achuthanadan, against Centres move to 10% reservation for forward community


from mathrubhumi.latestnews.rssfeed http://bit.ly/2FjQJPQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages