സാമ്പത്തിക സംവരണ ബില്‍ ലോക്‌സഭ പാസാക്കി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, January 9, 2019

സാമ്പത്തിക സംവരണ ബില്‍ ലോക്‌സഭ പാസാക്കി

ന്യൂഡൽഹി: മുന്നാക്കവിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് കേന്ദ്രസർവീസിലും സ്വകാര്യ സ്ഥാപനങ്ങളിലുൾപ്പെടെ വിദ്യാഭ്യാസത്തിലും പത്തുശതമാനം സംവരണം ഏർപ്പെടുത്താൻ വ്യവസ്ഥചെയ്യുന്ന ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭ അംഗീകരിച്ചു. മൂന്നിനെതിരേ 323 വോട്ടുകൾക്കാണ് ബിൽ പാസാക്കിയത്. മുസ്ലിംലീഗിലെ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, എ.ഐ.എം.ഐ.എമ്മിലെ അസദുദ്ദീൻ ഒവൈസി എന്നിവരാണ് ബില്ലിനെതിരേ വോട്ടുചെയ്തത്. കോൺഗ്രസും ഇടതുപാർട്ടികളും അടക്കമുള്ള പ്രധാന പ്രതിപക്ഷകക്ഷികളെല്ലാം ബില്ലിനെ അനുകൂലിച്ചു. എ.ഐ.എ.ഡി.എം.കെ.യിലെ തമ്പിദുരൈ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. 326 അംഗങ്ങൾ സഭയിൽ ഹാജരുണ്ടായിരുന്നു. എല്ലാ മതവിഭാഗങ്ങളിലെയും പിന്നാക്കക്കാർക്ക് സംവരണത്തിന്റെ ആനുകൂല്യം കിട്ടുമെന്ന് മന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞു. ബിൽ രാജ്യസഭ ബുധനാഴ്ച പരിഗണിക്കും. തിങ്കളാഴ്ച മന്ത്രിസഭാ യോഗം അംഗീകരിച്ച ബില്ലാണ് ചൊവ്വാഴ്ച ലോക്സഭയിൽ തിരക്കിട്ട് പാസാക്കിയത്. ശീതകാലസമ്മേളനത്തിന്റെ അവസാനദിവസം അവസാന ഇനമായാണ് 124-ാം ഭരണഘടനാ ഭേദഗതി ബിൽ പരിഗണിച്ചത്. ഉച്ചയ്ക്ക് 12-ന് ശൂന്യവേളയിൽ ബിൽ തിടുക്കപ്പെട്ട് മന്ത്രി തവർചന്ദ് ഗെഹ്ലോത് അവതരിപ്പിച്ചെങ്കിലും വൈകീട്ട് അഞ്ചിനാണ് ചർച്ചയ്ക്കെടുത്തത്. രാത്രി പത്തുവരെ നീണ്ട ചർച്ചയ്ക്കൊടുവിലാണ് ബിൽ വോട്ടിനിട്ട് പാസാക്കിയത്. പ്രതിപക്ഷം ചർച്ചയിൽ ബില്ലിന്റെ ഉള്ളടക്കത്തെ എതിർത്തില്ലെങ്കിലും ബിൽ കൊണ്ടുവന്ന രീതി ജനാധിപത്യവിരുദ്ധമാണെന്ന് ആരോപിച്ചു. ബിൽ സംയുക്തപാർലമെന്ററി സമിതിക്ക് വിടണമെന്ന് അവർ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. പട്ടികജാതി-വർഗ വിഭാഗങ്ങൾക്കും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കും സംവരണം നൽകണമെന്ന് വ്യവസ്ഥചെയ്യുന്ന ഭരണഘടനയുടെ 15, 16 വകുപ്പുകളും, ആകെ സംവരണം 50 ശതമാനത്തിൽ കൂടരുതെന്ന സുപ്രീംകോടതിയുടെ ഉത്തരവും മറികടക്കാനാണ് ഭരണഘടനാ ഭേദഗതി ബിൽ അവതരിപ്പിച്ചത്. മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് കേന്ദ്രസർവീസിലും 10 ശതമാനം സംവരണം ബിൽ വ്യവസ്ഥ ചെയ്യുന്നു. സമാനമായി വിദ്യാഭ്യാസത്തിലും സംവരണമുണ്ട്. ന്യൂനപക്ഷ സ്ഥാപനങ്ങളല്ലാത്ത, എയ്ഡഡും അൺ എയ്ഡഡുമായ സ്വകാര്യവിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ 10 ശതമാനം സംവരണം നൽകുമെന്നും ബിൽ വ്യവസ്ഥ ചെയ്യുന്നു. സംവരണാനുകൂല്യം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ബില്ലിൽ വ്യക്തമാക്കിയിട്ടില്ല. മാനദണ്ഡങ്ങൾ കാലാകാലങ്ങളിൽ നിശ്ചയിക്കും. ഭരണഘടനാഭേദഗതി ബിൽ 50 ശതമാനം സംസ്ഥാനങ്ങൾ പാസാക്കണമെന്ന വ്യവസ്ഥ ഈ ബില്ലിന് ബാധകമല്ലെന്ന് മന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞു. പാർലമെന്റ് പാസാക്കിയാൽ മതി. 50 ശതമാനത്തിൽ കൂടുതൽ സംവരണം പാടില്ലെന്ന സുപ്രീംകോടതി ഉത്തരവിന്റെ ലംഘനമല്ല സാമ്പത്തിക സംവരണതീരുമാനം. ജാതി സംവരണത്തിനാണ് 50 ശതമാനമെന്ന പരിധി കോടതി നിർദേശിച്ചിരിക്കുന്നത് - ജെയ്റ്റ്ലി പറഞ്ഞു. Content Highlights:Quota Bill, Lok Sabha, Congress, CPM


from mathrubhumi.latestnews.rssfeed http://bit.ly/2SE7JE5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages