നട അടച്ചതില്‍ തന്ത്രിയോട് നന്ദി അറിയിച്ച് എന്‍എസ്എസ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, January 2, 2019

നട അടച്ചതില്‍ തന്ത്രിയോട് നന്ദി അറിയിച്ച് എന്‍എസ്എസ്

കോട്ടയം: ശബരിമലയിൽ യുവതികൾ ദർശനം നടത്തിയ സംഭവത്തിൽ നട അടച്ചതിന് തന്ത്രിയോട് നന്ദി അറിയിച്ച് എൻഎസ്എസ്. സ്ത്രീകൾ കയറിയത് കോടതിയിൽ നൽകിയ ഹർജിയെ ബാധിക്കില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ വ്യക്തമാക്കി. യുവതികൾ കയറിയതിന് തന്ത്രിയും മേൽശാന്തിയും നടയടച്ച് ശുദ്ധിക്രിയ നടത്തിയിരുന്നു. 55 മിനിറ്റുകൾക്ക് ശേഷം നട വീണ്ടും തുറക്കുകയും ചെയ്തു.ഇന്ന് പുലർച്ചെ 3.45ഓടെയാണ് കനകദുർഗ, ബിന്ദു എന്നീ യുവതികൾ ദർശനം നടത്തിയത്. ദർശനം നടത്തിയെന്ന് മുഖ്യമന്ത്രി സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം 24ന് പെരിന്തൽമണ്ണ സ്വദേശിയായ കനക ദുർഗയും കൊയിലാണ്ടി സ്വദേശിയായ ബിന്ദുവും ശബരിമല ദർശനത്തിനായി എത്തിയിരുന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് ഇവർക്ക് മടങ്ങിപ്പോരേണ്ടി വന്നിരുന്നു. തിരിച്ച് വരുമെന്ന് ഉറപ്പ് ലഭിച്ചതിനാലാണ് തിരിച്ച് പോകുന്നതെന്ന് അന്ന് കനക ദുർഗ്ഗ പറഞ്ഞിരുന്നു. Content Highlights;Nss,Thantri, sabarimala purification, Sabarimala issue


from mathrubhumi.latestnews.rssfeed http://bit.ly/2EYV4bP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages