ശബരിമലയിലെ യുവതീ പ്രവേശനം: ശുദ്ധിക്രിയ പൂർത്തിയായി; നടതുറന്നു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, January 2, 2019

ശബരിമലയിലെ യുവതീ പ്രവേശനം: ശുദ്ധിക്രിയ പൂർത്തിയായി; നടതുറന്നു

പമ്പ: യുവതികൾ ദർശനം നടത്തിയെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് ശുദ്ധിക്രിയയ്ക്കുവേണ്ടി അടച്ച നട തുറന്നു. ശുദ്ധിക്രിയകൾ പൂർത്തിയായതിനു ശേഷമാണ് വീണ്ടും നട തുറന്നത്. സന്നിധാനത്തേയ്ക്ക് വീണ്ടും ഭക്തരെ കയറ്റിവിട്ടുതുടങ്ങി. പുലർച്ചെയോടെ ബിന്ദു, കനകദുർഗ എന്നീ യുവതികൾ ശബരിമലയിൽ പ്രവേശിച്ചതായി വ്യക്തമായതിനെ തുടർന്നാണ് രാവിലെ10.30ന് നട അടച്ചത്. നടയടയ്ക്കുന്നതിനു മുന്നോടിയായിനെയ്യഭിഷേകം നിർത്തുകയുംതിരുമുറ്റത്ത് നിന്ന് ഭക്തരെ നീക്കുകയും ചെയ്യുകയും ചെയ്തിരുന്നു.ശുദ്ധിക്രിയയ്ക്ക് ശേഷം 11.30ഓടെയാണ്നട തുറന്നത്. സാധാരണ ആചാരമനുസരിച്ച് ഉച്ചയ്ക്ക് ശേഷമേ നട അടക്കാറൂള്ളൂ.തന്ത്രിയും മേൽശാന്തിയും തമ്മിലുണ്ടായ കൂടിയാലോചനയ്ക്ക് ശേഷമാണ് നടയടയ്ക്കാൻ തീരുമാനിച്ചത്.തന്ത്രിയുടെ നിർദേശ പ്രകാരം മേൽശാന്തിയാണ് നടയടച്ചത്.നടയടച്ച കാര്യം തന്ത്രി ഫോണിലൂടെ വിളിച്ചു പറഞ്ഞെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ്അറിയിച്ചു. Sabarimala Women Entry, Sabarimala Women Entry Protest, Two Ladies Entered in Sabarimala Temple


from mathrubhumi.latestnews.rssfeed http://bit.ly/2F22Ros
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages