അവനവന്റെ മനസ്സിലെ അശുദ്ധിയാണ് ശുദ്ധിക്രിയയിലൂടെ കാണിക്കുന്നത്- ശാരദക്കുട്ടി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, January 2, 2019

അവനവന്റെ മനസ്സിലെ അശുദ്ധിയാണ് ശുദ്ധിക്രിയയിലൂടെ കാണിക്കുന്നത്- ശാരദക്കുട്ടി

സ്ത്രീകൾ പ്രവേശിച്ചു എന്നത് സംഭവിച്ചു കഴിഞ്ഞുവെന്നും പിന്നീടുണ്ടായ ശുദ്ധികലശം തോറ്റു പോയതിന്റെ കോമാളിത്തം കാണിക്കൽ മാത്രമാണെന്നും എഴുത്തുകാരി ശാരദക്കുട്ടി. ശബരിമലയിലെ ശുദ്ധികലശവുമായി ബന്ധപ്പെട്ട്മാതൃഭൂമി ഡോട്ട്കോമിനോട് പ്രതികരിക്കുകായയിരുന്നു അവർ. അവനവന്റെ മനസ്സിലെ അശുദ്ധിയാണ് ശുദ്ധിക്രിയയിലൂടെ കാണിക്കുന്നത്. ശുദ്ധിക്രിയയെ വലിയ ഗൗരവത്തിൽ കാണേണ്ടതെന്നും ശാരദക്കുട്ടി അഭിപ്രായപ്പെട്ടു. "നിയമപരമായി ഇത്തരത്തിൽ ശുദ്ധിക്രിയ തെറ്റാണ്.ലിംഗഭേദമോ ജാതിഭേദമോ വർഗ്ഗ ഭേദമോ കാണിച്ചുള്ള പ്രവൃത്തികളെല്ലാംഭരണഘടനാ വിരുദ്ധമാണ്. നിയമലംഘനമാണ്.നമ്മുടെ ഫോക്കസ് സ്ത്രീകളെ പ്രവേശിച്ചു എന്നതാണ്. ആചാരങ്ങൾ ലംഘിക്കപ്പെട്ടു. ഇനി ശുദ്ധികലശത്തിൽ ഗൗരവം കൊടുക്കേണ്ട കാര്യമില്ലേ. ഇത് കോമാളിത്തമാണ്. തോറ്റു പോയതിന്റെ കോമാളിത്തം കാണിക്കൽ. കോമാളിത്തരത്തെ കോമാളിത്തരമായി കണ്ട് തള്ളിയാൽ മതി. ദളിത് സ്ത്രീ കയറി ശുദ്ധി കലശം നടത്തിയാൽ അത് കൂടുതൽ ഗൗരവതരമായ കുറ്റക്രിത്യമായി. മുഖ്യമന്ത്രി സുപ്രീം കോടതി വിധി നടപ്പിലാക്കാൻ ബാധ്യസ്ഥനായിരുന്നു. അത്ഒരക്രമവും ഇല്ലാതെ വൃത്തിയായി അദ്ദേഹം നടപ്പാക്കി. ചോരചിന്താതെ തന്നെ, ശാരക്കുട്ടി കൂട്ടിച്ചേർത്തു. content highlights:Saradakkutty on Women entry and purification ritual at Sabarimala


from mathrubhumi.latestnews.rssfeed http://bit.ly/2F42gCn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages