മധ്യപ്രദേശില്‍ ബിജെപി നേതാവിനെ ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്നു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, January 21, 2019

മധ്യപ്രദേശില്‍ ബിജെപി നേതാവിനെ ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്നു

ഭോപ്പാൽ: മധ്യപ്രദേശിൽ ബി ജെ പി നേതാവിനും മകനും ബന്ധുക്കൾക്കും നേരെ അജ്ഞാതസംഘത്തിന്റെ ആക്രമണം. ബർവാണി ജില്ലയിൽനിന്നുള്ള ബി ജെ പി നേതാവായ ജിതേന്ദ്ര സോണിയും മകൻ രവേന്ദ്രയും രണ്ടു ബന്ധുക്കളുമാണ് ഞായറാഴ്ച ആക്രമണത്തിനിരയായത്. ആറുപേരോളം അടങ്ങുന്ന അക്രമിസംഘം ഇവരിൽനിന്ന് അമ്പതിനായിരം രൂപ, മുപ്പതു കിലോ വെള്ളി, സ്വർണം, മൊബൈൽ ഫോണുകൾ എന്നിവ മോഷ്ടിക്കുകയും ചെയ്തു. ജ്വല്ലറി ഉടമ കൂടിയാണ് ജിതേന്ദ്ര. ബർവാണി ജില്ലയിലെ ചാർവിയിലെ ഗ്രാമച്ചന്തയിൽനിന്ന് വാഹനത്തിൽ മടങ്ങുന്നതിനിടെയാണ് അക്രമിസംഘം ഇവരെ ആക്രമിച്ചത്. പ്രാദേശിക ബി ജെ പി നേതാവായ മനോജ് താക്കറെയെ ബർവാണിയിൽ കഴിഞ്ഞദിവസം മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു.ഇതിനു പിന്നാലെയാണ് ജിതേന്ദ്രയ്ക്കു നേരെയും ആക്രമണമണ്ടായിരിക്കുന്നത്. മന്ദ്സോർ ജില്ലയിൽനിന്നുള്ള പ്രഹ്ലാദ് ബദ്ധ്വർ എന്ന മറ്റൊരു ബി ജെ പി നേതാവിനെയും കുറച്ചുദിവസം മുമ്പ് വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. രണ്ടു മോട്ടോർ ബൈക്കുകളിലായെത്തിയ അക്രമിസംഘം ജിതേന്ദ്രയും സംഘവും സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ കല്ലെറിയുകയായിരുന്നു. ജിതേന്ദ്രയാണ് വാഹനം ഓടിച്ചിരുന്നത്. ആക്രമണത്തിൽ ഭയന്ന അദ്ദേഹം, വാഹനം സമീപത്തൈ വീതികുറഞ്ഞ വഴിയിലൂടെ ഓടിച്ചു. തുടർന്ന് വഴിയിലൊരിടത്ത് വാഹനം കുടുങ്ങിപ്പോവുകയായിരുന്നു. പിന്നാലെയെത്തിയ അക്രമിസംഘം ജിതേന്ദ്രയെയും മകനെയും ബന്ധുക്കളെയുംമർദിക്കുകയും കവർച്ച ചെയ്യുകയുമായിരുന്നു. ജിതേന്ദ്രയും സംഘവും സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ താക്കോലുമായാണ് അക്രമിസംഘം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്. പരിക്കേറ്റ ജിതേന്ദ്രയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മറ്റുള്ളവരുടെ പരിക്കുകൾ സാരമുള്ളതല്ലെന്നും പോലീസ് അറിയിച്ചു. കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം ബി ജെ പി നേതാക്കൾക്കു നേരെ ആക്രമണമുണ്ടാവുകയാണെന്ന ബി ജെ പിയുടെ ആരോപണം ബർവാനിയിൽനിന്നുള്ള മന്ത്രി ബാല ബച്ചൻ തള്ളി. content highlights:BJP leader attacked in madhyapradesh


from mathrubhumi.latestnews.rssfeed http://bit.ly/2AS3spG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages