ഭര്‍ത്താവ് കാമുകനായി ഭാര്യ സഹോദരിയായി;വീട്ടമ്മയെ പ്രണയിച്ച് പണംതട്ടി കൊലപ്പെടുത്താന്‍ ശ്രമം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, January 2, 2019

ഭര്‍ത്താവ് കാമുകനായി ഭാര്യ സഹോദരിയായി;വീട്ടമ്മയെ പ്രണയിച്ച് പണംതട്ടി കൊലപ്പെടുത്താന്‍ ശ്രമം

തിരുവനന്തപുരം: വീട്ടമ്മയെ ആറ്റിൽതള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ദമ്പതിമാരും മകനും അറസ്റ്റിലായി.മാന്നാർ സ്വദേശി പ്രവീൺ (36), രണ്ടാം ഭാര്യ മഞ്ജു (32),17 കാരനായ മകനെയുമാണ്കരമന പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹവാഗ്ദാനം നൽകി കരമന സ്വദേശിയായ വീട്ടമ്മയെയാണ് പ്രവീൺ കബളിപ്പിച്ചത്. കുടുംബമുള്ള കാര്യം മറച്ചുവച്ചുകൊണ്ടാണ് പ്രവീൺ വിവാഹവാഗ്ദാനം നൽകിയത്. വീട്ടമ്മയുടെ പേരിലുള്ള വസ്തുവിറ്റ് പണവുമായി വരണമെന്ന് പ്രവീൺ ആവശ്യപ്പെട്ടു. ഒന്നേമുക്കാൽ ലക്ഷം രൂപയുമായി എത്തിയ വീട്ടമ്മയെ മാന്നാറിലേക്ക് പ്രവീൺ കൂട്ടിക്കൊണ്ടു പോയി. പ്രവീണിന്റെ രണ്ടാംഭാര്യയും മകനും ഇതിന് കൂട്ടുനിന്നു. സഹോദരിയാണെന്നു പറഞ്ഞാണ് ഭാര്യ മഞ്ജുവിനെ പ്രവീൺ വീട്ടമ്മയ്ക്ക് പരിചയപ്പെടുത്തിയത്. പണവുമായി എത്തിയ വീട്ടമ്മയെ തീവണ്ടിയിൽ നിന്നും മാവേലിക്കരയിൽ ഇറക്കിയ പ്രവീൺ സിനിമ കാണാൻ കൊണ്ടുപോയി. ഭാര്യയും മകനും ഒപ്പംകൂടി. ഇതിനിടയ്ക്ക് പ്രതികൾ വീട്ടമ്മയിൽ നിന്നും പണം കൈക്കലാക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. രാത്രി 11-ന് മാന്നാർ അച്ഛൻകോവിലാറിന്റെ പാലത്തിൽ ആളൊഴിഞ്ഞ സ്ഥലത്ത് വീട്ടമ്മയുമായി എത്തിയ പ്രവീൺ വീട്ടമ്മയെ പാലത്തിന്റെ കൈവരിയിൽ ഇരുത്തിയശേഷം പണം കൈക്കലാക്കി. തുടർന്ന് മഞ്ജുവും മകനുംചേർന്ന് വീട്ടമ്മയെ ആറ്റിലേക്ക് തള്ളിയിട്ടു. വീട്ടമ്മ മരിച്ചു എന്നു കരുതിയ പ്രതികൾ അവിടെനിന്നും സ്ഥലംവിട്ടു. എന്നാൽ, നീന്തൽ വശമുണ്ടായിരുന്ന വീട്ടമ്മ നീന്തി പാലത്തിന്റെ തൂണിൽ പിടിച്ചുകിടന്ന് നിലവിളിച്ചു. അടുത്ത് താമസിക്കുന്ന യുവാവാണ് വീട്ടമ്മയുടെ കരച്ചിൽ കേട്ട് ആളെക്കൂട്ടി രക്ഷപ്പെടുത്തിയത്. തുടർന്ന് അവർ പോലീസിൽ പരാതി നൽകി. കരമന പോലീസ് എസ്.ഐ. ആർ.എസ്.ശ്രീകാന്തിന്റെ നേതൃത്വത്തിൽ പോലീസ് പ്രതികളെ തിരുവല്ലത്ത് നിന്നും അറസ്റ്റ് ചെയ്തു.തട്ടിയെടുത്ത പണവും അതുപയോഗിച്ച് വാങ്ങിയ സ്വർണാഭരണങ്ങൾ, വീട്ടമ്മയുടെ മൊബൈൽ എന്നിവ കണ്ടെടുത്തു.മാന്നാറിൽ പ്രതിയായ പ്രവീണിന് കഞ്ചാവ് കടത്തുൾപ്പെടെയുള്ള കേസുകളുണ്ട്. പ്രവീണിന്റെ ആദ്യ ഭാര്യ മൂന്ന് വർഷം മുൻപ് ദുരൂഹ സാഹചര്യത്തിൽ മരിച്ചിരുന്നു. Content Highlight: husband cheat married women with help of his wife


from mathrubhumi.latestnews.rssfeed http://bit.ly/2F1QcSb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages