വ്യോമയാന ഇന്ധനത്തിന് പെട്രോൾ, ഡീസൽ എന്നിവയെക്കാൾ കുറഞ്ഞ വില - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, January 2, 2019

വ്യോമയാന ഇന്ധനത്തിന് പെട്രോൾ, ഡീസൽ എന്നിവയെക്കാൾ കുറഞ്ഞ വില

കൊച്ചി:ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കുറഞ്ഞതോടെ രാജ്യത്ത് വ്യോമയാന ഇന്ധനവില കുറച്ചു. ചൊവ്വാഴ്ച ഒറ്റയടിക്ക് 14.7 ശതമാനമാണ് വ്യോമയാന ഇന്ധനത്തിന് വില കുറച്ചത്. അതായത്, ഒരു കിലോലിറ്ററിന് 9,990 രൂപ കുറഞ്ഞു. ഇതോടെ വില 58,060.97 രൂപയായി. അതായത്, ഒരു ലിറ്ററിന് 58.06 രൂപ. പെട്രോൾ, ഡീസൽ എന്നിവയെക്കാൾ വിലക്കുറവ്. സബ്സിഡി ഇല്ലാത്ത മണ്ണെണ്ണയെക്കാൾ അല്പം ഉയരെയും. ഒരു ലിറ്റർ പെട്രോളിന് 68.65 രൂപയും ഡീസലിന് 62.66 രൂപയുമാണ് ചൊവ്വാഴ്ച ഡൽഹിയിലെ വില. കൊച്ചിയിലാകട്ടെ, പെട്രോളിന് 70.38 രൂപയും ഡീസലിന് 66.06 രൂപയുമാണ്. സാധാരണക്കാരുടെ ഇന്ധനമായ പെട്രോൾ, ഡീസൽ എന്നിവയെക്കാൾ വ്യോമയാന ഇന്ധനത്തിന് വില കുറഞ്ഞതിനെതിരേ പ്രതിഷേധം ഉയരാൻ തുടങ്ങിയിട്ടുണ്ട്. വ്യോമയാന ഇന്ധനത്തിന് ഒറ്റയടിക്ക് ഇത്രയും വില കുറയ്ക്കുന്നത് ഇതാദ്യമാണ്. തുടർച്ചയായ രണ്ടാമത്തെ മാസമാണ് വില കുറയ്ക്കുന്നത്. ഡിസംബർ ഒന്നിന് കിലോലിറ്ററിന് 8,327.83 രൂപ (10.9 ശതമാനം) കുറച്ചിരുന്നു. രണ്ടു മാസം തുടർച്ചയായി വില കുറച്ചതോടെ വ്യോമയാന ഇന്ധനവില ഒരു വർഷത്തെ താഴ്ന്ന നിലവാരത്തിലെത്തി. പ്രതിസന്ധിയിൽ പെട്ട് ഉലയുന്ന വിമാനക്കമ്പനികൾക്ക് ആശ്വാസകരമാണ് ഇത്. content highlight: Aviation fuel price declines by 14.7%; costs less than diesel, petrol


from mathrubhumi.latestnews.rssfeed http://bit.ly/2F1CD62
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages