പരാതിക്കാരി കരഞ്ഞ് കാലുപിടിക്കുന്ന വീഡിയോ വൈറലായി; പോലീസുകാരന് സസ്‌പെന്‍ഷന്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, January 21, 2019

പരാതിക്കാരി കരഞ്ഞ് കാലുപിടിക്കുന്ന വീഡിയോ വൈറലായി; പോലീസുകാരന് സസ്‌പെന്‍ഷന്‍

ലഖ്നൗ: പരാതിക്കാരിയായ പ്രായമുള്ള സ്ത്രീയെക്കൊണ്ട് കാലുപിടിപ്പിച്ച പോലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഉത്തർപ്രദേശിലെ ലഖ്നൗവിലാണ് സംഭവം. തന്റെ ചെറുമകന്റെ ദുരൂഹമരണം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് എത്തിയ പരാതിക്കാരിയോടാണ് തേജ് പ്രകാശ് സിങ് എന്ന പോലീസ് ഉദ്യോഗസ്ഥൻ അപമര്യാദയായി പെരുമാറുകയും അവർ കാലുപിടിക്കേണ്ട സാഹചര്യമുണ്ടാക്കുകയും ചെയ്തത്. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെയാണ് പോലീസുകാരനെതിരെ നടപടിയുണ്ടായത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് പോലീസ് സ്റ്റേഷനുകളിൽ ഒന്നായി തിരഞ്ഞെടുന്ന ലഖ്നൗവിലെ ഗുഡംബ പോലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിന്റെ മണ്ഡലത്തിലാണ് പോലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. 20കാരനായ തന്റെ ചെറുമകൻ ജോലിസ്ഥലത്ത് യന്ത്രത്തിൽ കുടുങ്ങി മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നുമുള്ള ആവശ്യവുമായി എത്തിയ 75കാരി ബ്രഹ്മ ദേവിക്കാണ് പോലീസ് ഇൻസ്പെക്ടറിൽ നിന്ന് മോശം അനുഭവമുണ്ടായത്. വീഡിയോയിൽ ബ്രഹ്മ ദേവി കൈകൂപ്പി കരഞ്ഞുകൊണ്ട് പോലീസുകാരനോട് അപേക്ഷിക്കുന്നതും കാലിൽ വീഴുന്നതും കാണാം. അപ്പോഴും ഭാവഭേദമൊന്നുമില്ലാതെ ഇരിക്കുകയായിരുന്നു ഇൻസ്പെക്ടർ തേജ് പ്രകാശ് സിങ്. ഈ വീഡിയോ വൈറലാവുകയും ദേശീയ മാധ്യമങ്ങളിൽ ഉൾപ്പടെ വാർത്തയാവുകയും ചെയ്തതോടെയാണ് ഇൻസ്പെക്ടർക്കെതിരെ അധികൃതർ നടപടിയെടുക്കാൻ തയ്യാറായത്. ബ്രഹ്മ ദേവിയുടെ ചെറുമകൻ ആകാശ് യാദവിന്റെ ദുരൂഹ മരണത്തിന് ശേഷം കമ്പനിയുടമ ഒളിവിലാണ്. ഇയാൾക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ആകാശിന്റെ ബന്ധുക്കൾ നിരവധി തവണ പോലീസ് സ്റ്റേഷനിൽ കയറി ഇറങ്ങിയിരുന്നു. എന്നാൽ, പോലീസ് ഇവരുടെ ആവശ്യം അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ വീഡിയോ വൈറൽ ആയി പോലീസുകാരനെതിരെ നടപടി വന്നതോടെ ആകാശ് യാദവിന്റെ മരണത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. content highlights:UP CopSuspended,Video,Elderly Woman, Pleading At His Feet


from mathrubhumi.latestnews.rssfeed http://bit.ly/2sBnD6I
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages