പതിനഞ്ചുകാരിയുടെ കൊലപാതകം: പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, January 21, 2019

പതിനഞ്ചുകാരിയുടെ കൊലപാതകം: പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ഗാന്ധിനഗർ(കോട്ടയം): അയർക്കുന്നത്ത് പതിനഞ്ചുവയസ്സുകാരിയെ കൊന്നത് ശ്വാസംമുട്ടിച്ചെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. സംഭവത്തിൽ കുട്ടിയുടെ അച്ഛന്റെ സുഹൃത്ത് മണർകാട് മാലം കുഴിനാഗനിലത്തിൽ അജേഷിനെ(35) പോലീസ് അറസ്റ്റുചെയ്തിരുന്നു. പെൺകുട്ടിയുടെ ദേഹത്തുനിന്ന് ബീജാംശം കണ്ടെത്തി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. സൗഹൃദം നടിച്ചു കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. എതിർത്തപ്പോൾ കഴുത്തിൽ ഷാൾ ചുറ്റി. അപ്പോഴാണ് ശ്വാസംമുട്ടി മരിച്ചത്. തുണിപോലുള്ളവയുപയോഗിച്ച് കഴുത്തിൽ മുറുക്കിയതിന്റെ ലക്ഷണങ്ങളുണ്ടെന്ന് പോസ്റ്റുമോർട്ടത്തിന്റെ പ്രാഥമികറിപ്പോർട്ടിലുണ്ട്. കഴുത്തിലും അനുബന്ധഭാഗങ്ങളിലും പരിക്കുകളുണ്ട്. ശ്വാസകോശത്തിനു സമീപമുള്ള പേശികൾക്കും ക്ഷതമുണ്ട്. ശരീരത്തിന്റെ പലഭാഗങ്ങളിലും പരിക്കുകളും ബലപ്രയോഗം നടന്നതുമൂലമുള്ള പാടുകളും കണ്ടെത്തി. മൃതദേഹത്തിന് രണ്ടുദിവസത്തിലേറെ പഴക്കമുണ്ട്. ആന്തരികഭാഗങ്ങളിലും ബീജാംശം കണ്ടെത്തിയത്, കൊലപാതകം നടത്തിയ ഉടനെയോ ശ്വാസംമുട്ടിച്ചു ബോധരഹിതയാക്കിയപ്പോഴോ ബലാത്സംഗം നടന്നതിനു തെളിവാണെന്ന് ഡോക്ടർമാർ പറഞ്ഞു. ആന്തരികാവയവഭാഗങ്ങൾ വിദഗ്ദ്ധപരിശോധനയ്ക്കയച്ചു. പ്രതിയെ റിമാൻഡുചെയ്തു അയർക്കുന്നം: പതിനഞ്ചുവയസ്സുള്ള പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അജേഷിനെ കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്റ്റ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കേസിലെ തുടരന്വേഷണത്തിനായി പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതിനായി തിങ്കളാഴ്ചതന്നെ കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിക്കും. കോട്ടയം ഈസ്റ്റ് പോലീസ് ഇൻസ്പെക്ടർ ടി.ആർ.ജിജു, അയർക്കുന്നം എസ്.ഐ. അനൂപ് ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. content Highlight: 15 years old girl murder case; postmortem report found


from mathrubhumi.latestnews.rssfeed http://bit.ly/2AVJ47c
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages