പ്രളയസെസ് കേരളത്തിൽ ചുമത്താം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, January 7, 2019

പ്രളയസെസ് കേരളത്തിൽ ചുമത്താം

ന്യൂഡൽഹി: ചരക്ക്-സേവന നികുതിക്കുമേൽ (ജി.എസ്.ടി.) ഒരു ശതമാനംവരെ സെസ് ചുമത്താൻ കേരളത്തെ അനുവദിക്കാമെന്ന് ജി.എസ്.ടി. മന്ത്രിതല ഉപസമിതിയുടെ ശുപാർശ. പ്രളയാനന്തരമുള്ള പുനർനിർമാണത്തിന് കേരളത്തെ സഹായിക്കാനാണിത്. സംസ്ഥാനാടിസ്ഥാനത്തിലാണ് സെസ് ചുമത്താൻ അനുമതി. പുനർനിർമാണപദ്ധതികൾക്കുള്ള പണം കണ്ടെത്താൻ പുറംവായ്പകൾക്കുള്ള പരിധി ഉയർത്തുന്നതിനുള്ള നിർദേശത്തിനും ഡൽഹിയിൽ ചേർന്ന സമിതി അംഗീകാരം നൽകി. സെസ് നിരക്കും കാലയളവും ഏതൊക്കെ ഉത്പന്നങ്ങൾക്കുമേലാണ് ചുമത്തുന്നതെന്ന് സംസ്ഥാനത്തിന് തീരുമാനിക്കാം ശുപാർശകൾ വ്യാഴാഴ്ചചേരുന്ന ജി.എസ്.ടി. കൗൺസിൽ യോഗം പരിഗണിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ജി.എസ്.ടി. കൗൺസിലാണ് അന്തിമാംഗീകാരം നൽകേണ്ടത്. പ്രളയദുരന്തം നേരിടാൻ രാജ്യവ്യാപകമായി സെസ് ഏർപ്പെടുത്താമെന്ന നിർദേശമാണ് നേരത്തേ മന്ത്രിതല ഉപസമിതി ചർച്ചചെയ്തത്. ഈ നിർദേശത്തെ ചില സംസ്ഥാനങ്ങൾ എതിർത്തു. തുടർന്ന് അധിക സെസ് പിരിക്കുന്നതിന്റെ സാധ്യത പഠിക്കാൻ ബിഹാർ ഉപമുഖ്യമന്ത്രി സുശീൽകുമാർ മോദി അധ്യക്ഷനായ ഉപസമിതിയെ ചുമതലപ്പെടുത്തി. ജി.എസ്.ടി.ക്കുമേൽ സംസ്ഥാന തലത്തിൽ സെസ് ഈടാക്കുന്നതിന് നിയമതടസ്സമില്ലെന്ന് വിഷയം പരിശോധിച്ച അറ്റോർണി ജനറലും സമിതിക്ക് റിപ്പോർട്ട് നൽകി. അതിന്റെ അടിസ്ഥാനത്തിലാണ് ശുപാർശ. പ്രകൃതിദുരന്തങ്ങൾ ഉണ്ടായാൽ അതിന്റെ വ്യാപ്തി ജി.എസ്.ടി. കൗൺസിലിനെ ബോധ്യപ്പെടുത്തിയശേഷം സെസ് ചുമത്താൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്ന വ്യവസ്ഥയ്ക്കാണ് ഇതോടെ വഴിതെളിഞ്ഞത്. വിദേശവായ്പയെടുക്കുന്നതിൽ ഓരോ സംസ്ഥാനത്തിനും കേന്ദ്രം പരിധി നിശ്ചയിച്ചിട്ടുണ്ട്. അതിൽ ഇളവുനൽകി കൂടുതൽ വായ്പയെടുക്കാൻ കേരളത്തെ അനുവദിക്കണമെന്ന് ശുപാർശചെയ്യാനും മന്ത്രിതലസമിതി അനുമതി നൽകി. ഈ ശുപാർശയും ജി.എസ്.ടി. കൗൺസിൽ യോഗം പരിഗണിക്കും നിരക്ക് ബജറ്റിൽ പ്രഖ്യാപിക്കും ഏത് ഉത്പന്നങ്ങൾക്ക് എത്ര ശതമാനമെന്ന് ബജറ്റിൽ പ്രഖ്യാപിക്കും. സെസിന്റെ രൂപത്തിലായിരിക്കും പണം പിരിക്കുക. നികുതിയുടെ രൂപത്തിൽ പിരിക്കുമ്പോൾ നഷ്ടപരിഹാരത്തെ ബാധിക്കും -തോമസ് ഐസക്ക്, ധനമന്ത്രി ഒന്നരക്കോടി രൂപവരെ വിറ്റുവരവുള്ളവർക്ക് അനുമാനനികുതി ഒന്നരക്കോടി രൂപവരെ വിറ്റുവരവുള്ള വാണിജ്യസംരംഭകർക്ക് അനുമാനനികുതി കൊണ്ടുവരാനുള്ള നിർദേശത്തിനും മന്ത്രിതല ഉപസമിതി അംഗീകാരം നൽകി. ഇത് നടപ്പാകുന്നതോടെ ചെറുകിട വ്യാപാരികൾ വർഷത്തിൽ ഒരിക്കൽ റിട്ടേൺ സമർപ്പിച്ചാൽ മതി. കേരളത്തിലെ 80 ശതമാനം വ്യാപാരികളും ഈ വിഭാഗത്തിൽപ്പെട്ടവരാണ്. സേവനരംഗത്തുള്ള കോമ്പോസിഷൻ നികുതി ഇപ്പോൾ 18 ശതമാനമാണ്. ഈ നികുതി 5-8 ശതമാനത്തിലേക്ക് കുറയാൻ ഇത് ഇടയാക്കുമെന്ന് മന്ത്രി ഐസക്ക് പറഞ്ഞു.


from mathrubhumi.latestnews.rssfeed http://bit.ly/2TvGL1l
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages