ഒരുങ്ങുന്നത് സർക്കാരിനെതിരേ തുറന്ന പോര് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, January 7, 2019

ഒരുങ്ങുന്നത് സർക്കാരിനെതിരേ തുറന്ന പോര്

തിരുവനന്തപുരം: എൻ.എസ്.എസ്. സർക്കാർവിരുദ്ധ സമരത്തിന്റെ നായകത്വം ഏറ്റെടുത്തതോടെ അതിന്റെ ചലനം രാഷ്ട്രീയത്തിലും പ്രകടമായി. സി.പി.എമ്മും സി.പി.ഐ.യും ഇതിനെതിരേ ശക്തമായി രംഗത്തെത്തി. യു.ഡി.എഫ്. കാത്തിരുന്ന് കാണാനുള്ള ഒരുക്കത്തിലാണ്. അതേസമയം, വിമോചനസമരമെന്ന ആഹ്വാനവുമായി രഹസ്യപ്രചാരണത്തിലാണ് സംഘപരിവാർ സംഘടനകളും ശബരിമലവിഷയത്തിൽ രൂപപ്പെട്ട കൂട്ടായ്മകളും. പ്രത്യക്ഷത്തിലുള്ള വാക്കിനും മറുവാക്കിനുമപ്പുറം അടിയൊഴുക്കുകളാണ് കേരളത്തിൽ സാമുദായികരാഷ്ട്രീയ തലത്തിൽ നടക്കുന്നത്. പ്രത്യക്ഷത്തിലുള്ള പ്രതികരണങ്ങൾക്ക് രാഷ്ട്രീയമായി മറുപടി നൽകാനാണ് ഇടതുപാർട്ടികളുടെയും സർക്കാരിന്റെയും തീരുമാനം. അതാണ്, എൻ.എസ്.എസ്സിന്റെ പ്രസ്താവന പുറത്തുവന്നതിനൊപ്പം കടുത്ത വിമർശനവുമായി സി.പി.എമ്മും സി.പി.ഐ.യും രംഗത്തെത്തിയത്. ഭീഷണിക്ക് വഴങ്ങില്ലെന്ന മുന്നറിയിപ്പ് മുഖ്യമന്ത്രിയും നൽകി. വിമോചനസമരത്തിനുള്ള ആഹ്വാനമാണെന്ന വിമർശനമുണ്ടായിട്ടും യു.ഡി.എഫ്. കാര്യമായി പ്രതികരിച്ചിട്ടില്ല. സാമുദായികസംഘടനകൾക്കൊപ്പം ചേർന്നുള്ള നിലപാട് സ്വീകരിക്കുന്നതിൽ കോൺഗ്രസിലും യു.ഡി.എഫിലും എതിർപ്പുണ്ട്. അതേസമയം, വിശ്വാസത്തിന്റെ കാര്യമാണ് എൻ.എസ്.എസ്. ഉൾപ്പെടെ ഉയർത്തുന്നത് എന്നതിനാലാണ് തന്ത്രപരമായ നിശ്ശബ്ദത നേതാക്കൾ പാലിക്കുന്നത്. സംഘപരിവാർ സംഘടനകളുടെ 'രഹസ്യനീക്ക'മാണ് ഏറെ പ്രധാനം. സുപ്രീംകോടതി വിധിക്കുശേഷം കേരളത്തിൽ ഒട്ടേറെ വാട്സാപ്പ് ഗ്രൂപ്പുകളുണ്ടായിട്ടുണ്ട്. അഞ്ചെണ്ണം വലിയ ഗ്രൂപ്പുകളാണ്. ഉപഗ്രൂപ്പുകളുമായി ദേശീയതലത്തിലുള്ളതാണ് ചിലത്. വിമോചനസമരത്തിനുള്ള ആഹ്വാനമാണ് ഇവയിലൂടെ നടക്കുന്നത്. സർക്കാരിന്റെ 'വിശ്വാസി വിരുദ്ധ' നീക്കങ്ങളാണ് പ്രചാരണ വിഭവം. എൻ.എസ്.എസ്സിന്റെ പ്രസ്താവനയ്ക്കുശേഷം അതുകൂടി ആയുധമാക്കിയാണ് പ്രചാരണം. മറ്റു സമുദായസംഘടനകളിലുള്ളവരെ സ്വാധീനിക്കാനുള്ള ശ്രമമാണ് മറ്റൊന്ന്. സംവരണമടക്കം ഇല്ലാതാക്കുന്നുവെന്ന തരത്തിലുള്ള പ്രചാരണവുമുണ്ട്. സമുദായസംഘടനകളെയും വിശ്വാസികളെയും െെഹന്ദവസംഘടനകളുടെ പ്രക്ഷോഭത്തിന്റെ ഭാഗമാക്കാനും നീക്കമുണ്ട്. ശബരിമല കർമസമിതി സെക്രട്ടേറിയറ്റിലേക്കു നടത്താൻ നിശ്ചയിച്ചിട്ടുള്ള മാർച്ചിനെ ഇതിനുള്ള വേദിയാക്കും. പരമാവധി ഹൈന്ദവ സംഘടനകളെയും പ്രവർത്തകരെയും എത്തിക്കാനാണ് ശ്രമം. 'രണ്ടാം വിമോചനയാത്ര' എന്നപേരിട്ടാണ് പ്രചാരണം നടക്കുന്നത്. സർക്കാരിനെതിരായ ശക്തി പരിശോധിക്കുന്ന ആദ്യ വേദിയാകുമിത്. നവോത്ഥാന മൂല്യസംരക്ഷണ സമിതിയെ നിലനിർത്താനും സർക്കാരിന്റെ നേതൃത്വത്തിൽ തുടർപ്രവർത്തനങ്ങൾ നടത്താനും സി.പി.എം. നിർദേശിച്ചിരുന്നു. 174 സംഘടനകളാണ് ഇതിന്റെ ഭാഗമായിട്ടുള്ളത്. ഇതിനുള്ള ബദലാണ് അണിയറയിൽ ഒരുങ്ങുന്നത്. അതിന് സർക്കാർവിരുദ്ധ മുഖവും വിശ്വാസ സംരക്ഷണമെന്ന മുദ്രാവാക്യവുമാണ് നൽകുന്നത്. എൻ.എസ്.എസ്സിന്റെ പിന്തുണയും വിശ്വാസത്തിന്റെ ബലവുമുള്ള ഈ മാറ്റത്തിന് എത്രത്തോളം രാഷ്ട്രീയസ്വാധീനമുണ്ടാക്കാനാകുമെന്നതാണ് ഇനി അറിയേണ്ടത്. content highlights:sabarimala,pinarayi vijayan, bjp, cpm


from mathrubhumi.latestnews.rssfeed http://bit.ly/2CSFFaH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages