ദേഷ്യമടക്കാനാകാതെ യു.എ.ഇ ആരാധകര്‍; ഖത്തര്‍ താരങ്ങള്‍ക്ക് നേരെ കുപ്പിയും ചെരുപ്പും വലിച്ചെറിഞ്ഞു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, January 30, 2019

ദേഷ്യമടക്കാനാകാതെ യു.എ.ഇ ആരാധകര്‍; ഖത്തര്‍ താരങ്ങള്‍ക്ക് നേരെ കുപ്പിയും ചെരുപ്പും വലിച്ചെറിഞ്ഞു

അബുദാബി: എ.എഫ്.സി ഏഷ്യൻ കപ്പിൽ ഖത്തറിനോടേറ്റ തോൽവിയിൽ ദേഷ്യമടക്കാനാകാതെ യു.എ.ഇ ആരാധകർ. മത്സരശേഷം വിജയമാഘോഷിച്ച ഖത്തർ താരങ്ങളുടെ ദേഹത്തേക്ക് കുപ്പിയും ചെരുപ്പുകളും വലിച്ചെറിഞ്ഞാണ് യു.എ.ഇ ആരാധകർ ദേഷ്യം തീർത്തത്. ഏഷ്യൻ കപ്പ് സെമിയിൽ എതിരില്ലാത്ത നാല് ഗോളിനായിരുന്നു ഖത്തറിന്റെ വിജയം. 2017 ജൂൺ അഞ്ചിന് യു.എ.ഇ അടക്കമുള്ള നാല് അറബ് രാജ്യങ്ങൾ ഖത്തറിനെതിരേ ഉപരോധമേർപ്പെടുത്തിയിരുന്നു.തീവ്രവാദത്തിന് പിന്തുണ നൽകുന്നുവെന്നാരോപിച്ച് സൗദി, യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത് സഖ്യമാണ് ഖത്തറിന് മേൽ കര, സമുദ്ര, വ്യോമ ഉപരോധം ഏർപ്പെടുത്തിയത്. ഇതിന്റെ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളുടേയും ആരാധകർ അഭിമാന പോരാട്ടമായാണ് ഈ മത്സരത്തെ കണ്ടിരുന്നത്. അതോടൊപ്പം 2022 ഫിഫ ലോകകപ്പിന് വേദിയാകുന്ന ഖത്തറിന് കൂടുതൽ ആത്മവിശ്വാസം നൽകുന്നതു കൂടിയാണ് ഈ വിജയം. ചരിത്രത്തിൽ ആദ്യമായാണ് ഖത്തർഏഷ്യൻ കപ്പ് ഫൈനലിലെത്തുന്നത്. Fans throwing shoes at the Qatari players after they score their 2nd goal 😲 pic.twitter.com/zCxyhZeWOc — Jordan Gardner (@mrjordangardner) January 29, 2019 Content Highlights: UAE fans throw shoes and bottles at Qatar players after Asian Cup elimination


from mathrubhumi.latestnews.rssfeed http://bit.ly/2Sd7xyJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages