ക്യൂരിയോസിറ്റി റോവര്‍ ചൊവ്വയില്‍ 'താമസം മാറുന്നു' അവസാന സെല്‍ഫി പുറത്തുവിട്ട് നാസ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, January 30, 2019

ക്യൂരിയോസിറ്റി റോവര്‍ ചൊവ്വയില്‍ 'താമസം മാറുന്നു' അവസാന സെല്‍ഫി പുറത്തുവിട്ട് നാസ

വാഷിങ്ടൺ: ചൊവ്വയിലെ വെര റൂബിൻ റിഡ്ജിൽ (vera rubin) നിന്നും അവസാനസെൽഫിയെടുത്ത് നാസയുടെ ക്യൂരിയോസിറ്റി റോവർ. കഴിഞ്ഞ ഒരു വർഷമായി ക്യൂരിയോസിറ്റി ഈ മേഖലയിൽ പര്യവേക്ഷണം നടത്തിവരികയായിരുന്നു. ഇവിടെ നിന്നും സാമ്പിളുകൾ ശേഖരിച്ച ശേഷം ഷാർപ്പ് പർവത പ്രദേശത്തെ (mount sharp) കളിമൺ പ്രദേശത്തേക്ക് ഇറങ്ങുമെന്ന് നാസ വ്യക്തമാക്കി. കഴിഞ്ഞ ഡിസംബറിൽ റിഡ്ജിലെ റോക്ക് ഹാൾ എന്ന സ്ഥലം തുളച്ച് ക്യൂരിയോസിറ്റി 19 മത് സാമ്പിൾ ശേഖരിച്ചിരുന്നു. ജനുവരി 15ന് ക്യൂരിയോസിറ്റിയുടെ മാർസ് ഹാന്റ് ലെൻസ് ഇമേജർ ക്യാമറ ഉപയോഗിച്ച് 57 ചിത്രങ്ങൾ പകർത്തി. ഈ ചിത്രങ്ങൾ കൂട്ടിച്ചേർത്താണ് സെൽഫി ചിത്രം നിർമിച്ചത്. റോക്ക് ഹാളിൽ സാമ്പിൾ ശേഖരണത്തിനായി തുളച്ച ദ്വാരം ചിത്രത്തിൽ ക്യൂരിയോസിറ്റി റോവറിന് ഇടത് വശത്ത് താഴെയായി കാണാം. ചൊവ്വയിലെ പൊടിക്കാറ്റ് മൂലം ഈ മേഖലയിൽ പതിവിൽ കവിഞ്ഞ് പൊടി നിറഞ്ഞിട്ടുണ്ട്. 2017 സെപ്റ്റംബറിലാണ് ക്യൂരിയോസിറ്റി ട്വിസ്റ്റിങ് റിഡ്ജിലെത്തിയത്. ഈ മേഖലയുടെ തെക്ക് ഭാഗത്ത് താഴേക്കാണ് ക്യൂരിയോസിറ്റി ഇനി സഞ്ചരിക്കുന്നത്. ഭൂതകാലത്തിൽ സ്ഥിതി ചെയ്തിരുന്ന തടാകങ്ങളെ കുറിച്ചുള്ള തെളിവുകൾ ഷാർപ്പ് പർവതത്തിന് താഴെയുള്ള കളിമണ്ണ് നിറഞ്ഞ ഈ മേഖലയിൽ നിന്നും ലഭിച്ചേക്കാം. 2012 ലാണ് ക്യൂരിയോസിറ്റി ചൊവ്വയിൽ എത്തിയത്. ജീവന്റെ നിലനിന്നിരുന്ന അന്തരീക്ഷം എപ്പോഴെങ്കിലും ചൊവ്വയിൽ ഉണ്ടായിരുന്നോ എന്ന് കണ്ടെത്തുകയാണ് ക്യൂരിയോസിറ്റിയുടെ ചുമതല. Content Highlights:NASA's Curiosity rover clicks last selfie on vera rubin ridge


from mathrubhumi.latestnews.rssfeed http://bit.ly/2HGDPhm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages